
ദില്ലി: സ്റ്റാർഷിപ്പ് 13 ആം പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി. റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിലെ 33 എഞ്ചിനുകളിൽ ചിലത് ജ്വലിക്കാത്തതിനാൽ ആണ് ഇന്നത്തെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. ടെക്‌സാസിലെ സ്റ്റാർ ബേസിൽ നിന്ന് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.15നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. കൗണ്ട് ഡൗൺ പൂജ്യത്തിൽ എത്തിയപ്പോഴാണ് ഓട്ടോമാറ്റിക് സംവിധാനം ദൗത്യം വേണ്ടെന്ന് വച്ചത്. ലോഞ്ച് പാഡിലെ ജല സുരക്ഷാ സംവിധാനം ശക്തമായി വെള്ളം ചീറ്റി കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാതെ സംരക്ഷിച്ചു. നിലവിലെ അവസ്ഥയിൽ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകൾ എങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും എന്നാണ് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ അറിയിപ്പ്. ഇതിന് സമയമെടുക്കും. അടുത്ത ആഴ്ച്ചയാകും അടുത്ത വിക്ഷേപണ ശ്രമം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam