ആകാശത്തു സൂപ്പര്‍മൂണ്‍ തെളിയും

By Web DeskFirst Published Jan 2, 2018, 1:03 PM IST
Highlights

വാഷിങ്ടണ്‍: പുതുവര്‍ഷത്തില്‍ ആകാശത്തും ആഘോഷം തന്നെയാണ്. പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് ഇന്നു ആകാശത്തു സൂപ്പര്‍മൂണ്‍ തെളിയും. ഈ മാസം വീണ്ടും ഒരു പൂര്‍ണ്ണ ചന്ദ്രനെ കൂടി കാണാന്‍ കഴിയും. ജനുവരി 31 ആണ് അത്. ഈ മാസം അവസാനം വരുന്ന പൂര്‍ണ്ണചന്ദ്രനു കൂടുതല്‍ പ്രത്യേകത ഉണ്ട് എന്നു നാസ പറയുന്നു. അല്‍പ്പം ചുവപ്പു കലര്‍ന്ന ഈ ചന്ദ്രന്‍ രക്തചന്ദ്രിക എന്നാണ് അറിയപ്പെടുന്നത്. 

സാധാരണയില്‍ കവിഞ്ഞു വലിപ്പവും തിളക്കവും ഈ ചന്ദ്രന് ഉണ്ടാകും. ചന്ദ്രന്റെ പ്രകാശം 14 ശതമാനം വരെ കൂടും എന്നു പറയുന്നു. ഭ്രമണം ചെയ്യുമ്പോള്‍ ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തുമ്പോഴാണു സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പു കലരുന്നത്.

click me!