അത്തരം പരസ്യം വേണ്ട; ഗൂഗിളിനും മൈക്രോ സോഫ്റ്റിനും യാഹുവിനുമെതിരെ സുപ്രീം കോടതി

By Web DeskFirst Published Feb 16, 2017, 9:59 AM IST
Highlights

ദില്ലി: ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിളിനും മൈക്രോസോഫ്റ്റിനും യാഹുവിനും സുപ്രീംകോടതിയുടെ വിമര്‍ശനം. ഇന്ത്യന്‍ നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യതസ്ഥരാണെന്നും ഉടന്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. 

പരസ്യം നല്‍കുന്നത് തടയാനും നീക്കം ചെയ്യാനും വിദഗ്ദ്ധ സമിതിയെ നിയമിക്കണം. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാനും നിയമംലംഘിച്ചുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനും ഒരാഴ്ചയ്ക്കകം നോഡല്‍ ഏജന്‍സിയെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
 

click me!