വാട്സ്ആപ് നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

By Web DeskFirst Published Jun 29, 2016, 8:35 AM IST
Highlights

രാജ്യത്ത് വാട്സ്ആപ്പ് അടക്കമുള്ള ചില സാമൂഹിക മാധ്യമങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.  ഭീകരവാദികള്‍ക്ക് ആശയവിനിമയം നടത്താന്‍ വാട്സ്ആപ്പും വൈബറും പോലുള്ളവ സഹായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിയാനയിലെ വിവരവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവ് ഇവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി സുപ്രീംകോടതി. പരാതി പരിഹരിക്കാന്‍ ഉചിതമായ സ്ഥാപനങ്ങളെ ഹര്‍ജിക്കാരന് സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

click me!