ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ ചലച്ചിത്രവുമായി ഗൂഗിള്‍

Published : Apr 29, 2017, 10:04 AM ISTUpdated : Oct 05, 2018, 12:53 AM IST
ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ ചലച്ചിത്രവുമായി ഗൂഗിള്‍

Synopsis

വെർച്വൽ റിയാലിറ്റിയുടെ സിനിമയിൽ ഉപയോഗപ്പെടുത്തി ആദ്യത്തെ വിആർ ഹ്രസ്വചിത്രം ഗൂഗിൾ പുറത്തുവിട്ടു. ടാബെൽ എന്ന സിനിമ ക്രോം ബ്രൗസർ സപ്പോർട്ട് ചെയ്യുന്ന വെബ് വിആർ പ്ലാറ്റ്‌ഫോമിൽ ആസ്വദിക്കാം. വെബ് വിആർ പ്ലഗിൻ ഇൻസ്റ്റാൾ ചെയ്താൽ ടാബെൽ വിആർ സിനിമ നൽകുന്ന പുതുമയാർന്ന അനുഭവം ആസ്വദിക്കാം. 

കാഴ്ചക്കാരന് തിരഞ്ഞെടുക്കാവുന്ന ദൃശ്യ ആംഗിളുകളാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. കഥ പറയുന്ന വിആർ ചലച്ചിത്രം ഓരോ പ്രേക്ഷകനും വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.  ഒരേ സമയം ഒന്നിലേറെ കഥകൾ പറയുന്ന ചലച്ചിത്രമാണ് ടാബെൽ. 

സിനിമ നടക്കുന്നത് തിരക്കേറിയ ഒരു ഭക്ഷണശാലയിലാണ്. ഇവിടെ തന്നെ ആറുകഥകള്‍ നടക്കുന്നു. ഇതിൽ ഏതിലേക്കു വേണമെങ്കിലും പ്രേക്ഷകനു ശ്രദ്ധ തിരിക്കാം. ഏതിലാണോ ശ്രദ്ധിക്കുന്നത് സിനിമ അതിലേക്കു കേന്ദ്രീകരിക്കും. ആ സംഭാഷണത്തിൽ നിന്നും കഥയിലേക്കു പ്രവേശിക്കും. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍