പ്രണയത്തെപ്പോലും ബാധിക്കുന്ന തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വളരുന്നു

By Web DeskFirst Published Sep 14, 2017, 7:09 PM IST
Highlights

ന്യൂയോര്‍ക്ക്:  അമിതമായ ഫോണ്‍ മെസേജയക്കലുകള്‍ നിങ്ങളുടെ മനോവികാരങ്ങളെ മാറ്റിമറിയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം, കൂടാതെ ഉറക്ക കുറവും ഉണ്ടാക്കും. ഇന്ന് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നത് സ്മാര്‍ട്ട്ഫോണുകളിലാണ്. കൗമാരക്കാര്‍ അവരുടെ മാതാപിതാക്കളുടെ കൗമാരകാലത്തെ പോലെയുള്ള പ്രണയങ്ങള്‍ക്ക് പോലും സമയം കണ്ടെത്തുന്നില്ലെന്നും എല്ലാ സമയങ്ങളിലും സ്മാര്‍ട്ട്‌ഫോണിലാണെന്നുമാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. 

യുഎസ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ ജീന്‍ തെന്‍ഗ് 1995 മുതല്‍ 20012 വരെയുള്ള തന്റെ കാലഘട്ടം പറയുന്ന ബുക്കില്‍ പ്രണയമില്ലായ്മയെ കുറിച്ച് പറയുന്നുണ്ട്. കൗമാരക്കാരായ കുട്ടികള്‍ അവരുടെ ലോകം ഇപ്പോള്‍ വളര്‍ത്തുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അവര്‍ക്ക് പ്രണയിക്കാന്‍ പോലും സമയമില്ലെന്നാണ്. 

11മില്യണ്‍ കൗമാരക്കാരോട് സംസാരിച്ചാണ് ജീന്‍ തന്‍റെ പഠന റിപ്പോര്‍ട്ടില്‍ എത്തിയത്. മാതാപിതാക്കളോട് പോലും കുട്ടികള്‍ സംസാരിക്കുന്നത് യാന്ത്രികമായി മാത്രമാണെന്നും ജീന്‍ തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായി സുഹൃത്തുക്കളോടൊപ്പം പോലും കുട്ടികള്‍ ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും സ്മാര്‍ട്ട്‌ഫോണ്‍ അത്രത്തോളം അവരെ വിഴുങ്ങിക്കഴിഞ്ഞുവെന്നും ജീന്‍ പറയുന്നു.

click me!