
ബാഴ്സിലോണ: ടെക് ലോകത്ത് ഇത് തിരിച്ച് വരവിന്റെ കാലമാണ്. നോക്കിയക്ക് പിന്നാലെ ബ്ലാക്ക്ബെറിയാണ് വീണ്ടും അങ്കത്തിനൊരുങ്ങി തിരിച്ചെത്തുന്നത്.
ടി സി എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്ബെറിക്കായി ഫോണുകൾ നിർമിക്കുക. ക്വവേർട്ടി കീബോർഡോഡു കൂടിയ തനത് ബ്ലാക്ക്ബെറി ഡിസൈനിലാവും പുതിയ ഫോൺ എത്തുന്നത് . ഇതിനൊടൊപ്പം ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും.
4.5 ഇഞ്ച് ഡിസ്പ്ലേയും 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് ഫോണിലുണ്ടാവുക. ആൻഡ്രോയിഡായിരിക്കും ആൻഡ്രോയിഡ് ന്യൂഗട്ടാണ് പുതിയ ഫോണിന്റെറ ഓപ്പറേറ്റിങ് സിസ്റ്റം. ക്വാൽക്കോം പ്രൊസസർ. 32 മിനുറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ട്.
ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിച്ചത് . 499 ഡോളറായിരിക്കും വിപണിയില്‍ ഫോണിന്‍റെ എകദേശ വില.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam