ഐഫോണ്‍x ന്‍റെ യഥാര്‍ത്ഥ പിന്‍ഗാമി തന്നെയായിരിക്കും ഈ ഫോണ്‍. ഗോള്‍ഡ് കളറില്‍ ഐഫോണ്‍xs ഇറങ്ങും എന്നാണ് 9ടു5 മാക് റിപ്പോര്‍ട്ട് ചെയ്യുന്നത്

ആപ്പിള്‍ ഐഫോണിന്‍റെ പുതിയ പതിപ്പ് സെപ്തംബര്‍ 12 ന് പുറത്തിറങ്ങാന്‍ ഇരിക്കുകയാണ്. ഈ ഫോണിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ബെസ് ലെസായി ഇറങ്ങുന്ന ഫോണിന്‍റെ പേര് ഐഫോണ്‍xs എന്നായിരിക്കും എന്നാണ് സൂചന. അതായത് ഐഫോണ്‍x ന്‍റെ യഥാര്‍ത്ഥ പിന്‍ഗാമി തന്നെയായിരിക്കും ഈ ഫോണ്‍. 

ഗോള്‍ഡ് കളറില്‍ ഐഫോണ്‍xs ഇറങ്ങും എന്നാണ് 9ടു5 മാക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോള്‍ഡ് കളറിലുള്ള ക്ഷണക്കത്താണ് സെപ്തംബര്‍ 12ലെ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കാന്‍ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ഗോള്‍ഡ്, ബ്ലാക്ക് ബ്ലെന്‍റ് കളറുകളില്‍ ഫോണ്‍ എത്തും എന്നാണ് സൂചന.

6.5 ഇഞ്ചായിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ എന്നാണ് റിപ്പോര്‍ട്ട്. ഒഎല്‍ഇഡി ഡിസ്പ്ലേ ഫോണിന് ഉണ്ടാകും എന്നാണ് സൂചന മറ്റു പ്രത്യേകതകളെക്കുറിച്ച് വലിയ സൂചനകള്‍ ഒന്നും ഇതുവരെ ആപ്പിള്‍ നല്‍കിയിട്ടില്ല.