
18x9 ഫുൾ വിഷൻ ഡിസ്പ്ലേയോടെയുള്ള എൽജിയുടെ ഹൈഎൻഡ് സ്മാർട്ട്ഫോണ്‍ ജി6 കഴിഞ്ഞദിവസം വിപണിയിലെത്തി. സാംസങ്ങ് എസ്8നു സമാനമായി 13 എംപി വൈഡ് ആംഗിൾ ഡ്യുവൽ റിയർ കാമറ സിസ്റ്റവുമായണ് ജി6ന്റെ വരവ്. 5.7 ഇഞ്ച് സ്ക്രീൻ വലിപ്പമുണ്ടെങ്കിലും കൈയിൽ ഒതുങ്ങുന്ന വിധത്തിലാണ് ഈ മോഡലിന്റെ രൂപകല്‍പ്പന. എൽജിയുടെ പുതിയ ഫ്ളാഗ്ഷിപ്പ് മോഡലിന്റെ മറ്റു സവിശേഷതകൾ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.
2.35 ജിഗാഹെർട്സ് ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസർ, അഡ്രിനോ 530 ജിപിയു, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി (കാർഡ് വഴി 256 ജിബി വരെ), 13 എംപിയുള്ള 125 ഡിഗ്രി വൈഡ് ആംഗിൾ റിയർ കാമറ, ഡ്യുവൽ എൽഇഡി ഫ്ളാഷ്, 5 എംപി ഫ്രണ്ട് കാമറ, 3300 എംഎഎച്ച് ബാറ്ററി, കോർണിംഗ് ഗോറില്ല ഗ്ലാസ് 5, മികച്ച വീഡിയോ അനുഭവത്തിനായി ഡോൾബി വിഷൻ.
ഇന്ത്യയിൽ 51,990 രൂപയാണ് വില. ആമസോണ്‍ വഴിയാണ് വില്‍പ്പന. എച്ച്ഡിഎഫ്സി, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്പോൾ 10,000 രൂപ കാഷ്ബാക്ക് ലഭിക്കും. റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് അടുത്ത വർഷം മാർച്ച് വരെ 100 ജിബി അധിക ഡാറ്റയും സൗജന്യമായി ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam