
ഓടുന്ന ബോള്‍ട്ട്, പിന്നില്‍ നില്‍ക്കുന്ന സഹതാരങ്ങള്‍ ഓട്ടത്തിലും ചിരി മായാത്ത ബോള്‍ട്ടിന്‍റെ മുഖം. 100 മീറ്റര്‍ സെമി ഫൈനലിലെ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ വിജയക്കുതിപ്പിന്‍റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാര്‍ത്ത ചിത്രങ്ങളുടെ ഏജന്‍സിയായ കാമറൂണ്‍ സ്‌പെന്‍സര്‍ ഈ മനോഹരമായ സ്പോര്‍ട്സ് ചിത്രം പകര്‍ത്തിയത്.
ഒളിംപിക്സ് ഫീല്‍ഡ് മത്സരങ്ങള്‍ പകര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഇദ്ദേഹം, ബോള്‍ട്ടിനോടുള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. 70 മീറ്റര്‍ പിന്നിടുമ്പോള്‍ എതിരാളികളേക്കാള്‍ ചുവടു മുന്‍പില്‍ ബോള്‍ട്ട്. സ്വതസിദ്ധമായ ചിരിയും ഇതാണ് കാമറൂണ്‍ പ്ലാന്‍ ചെയ്ത ചിത്രം അത് പകര്‍ത്താന്‍ കാമറൂണിന് സാധിച്ചു. ക്യാമറ പാനിങ്ങ് ചെയ്താണ് കാമറൂണ്‍ ഈ ചിത്രം പകര്‍ത്തിയത്.
ചിത്രത്തിന്‍റെ രഹസ്യം കാമറൂണ്‍ പറയുന്നത് ഇങ്ങനെ,
ഞായറാഴ്ച ഫീല്‍ഡ് മത്സരങ്ങളുടെ ഫോട്ടോ എടുക്കാനാണ് എന്നെ ഗെറ്റി ചുമതലപ്പെടുത്തിയിരുന്നത്. ഫീല്‍ഡ് മത്സരത്തിനിടയ്ക്കു നിന്ന് ഒരു നാലു മിനിറ്റ് വിട്ടു നിന്നാണ് വൈറലായ ചിത്രം പകര്‍ത്തിയത്. മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ ഒരേ സ്ഥലത്ത് ഫോട്ടോയ്ക്കായി നിന്നപ്പോള്‍ അല്‍പ്പം അകലെയായി ഞാന്‍ നിന്നത്, അതായത് പാനിങിനായി നിലയുറപ്പിച്ച ആള്‍ക്ക് റീ ടെയ്ക്കുകള്‍ക്കൊന്നും സാധ്യതയുമില്ല ബോള്‍ട്ടിന്‍റെ ഓട്ടത്തില്‍ എന്ന് ഇനിക്ക് വ്യക്തമായിരുന്നു. അതിനാല്‍ ഞാന്‍ ക്യാനോൺ 1DX MK2 ക്യാമറയില്‍ ഒരു 70-200 mm ലെന്‍സും പിടിപ്പിച്ചാണ് ബോള്‍ട്ടിന്‍റെ ചിത്രത്തിന് എത്തിയത്. പാനിങിനായി കാലേക്കൂട്ടി 1/40 ഷട്ടര്‍ സ്പീഡും നിശ്ചയിച്ചു. അത് മികച്ച ചിത്രമായി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam