ഇതാ എത്തി.. വയറുകള്‍ ഇല്ലാത്ത ചാര്‍ജിംഗിലേക്ക് സ്വാഗതം

By Anooja NazarudheenFirst Published Sep 20, 2017, 4:29 AM IST
Highlights

സിലിക്കണ്‍വാലി: ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ ഒരു പ്രശ്നമാണ്. ചാര്‍ജറും യുഎസ്ബിയും തൂക്കി നടക്കുന്നവര്‍ ഔട്ട്ഡേറ്റഡ് ആകുന്ന കാലം അടുത്തോ. ഇതാ വയര്‍ലെസ് ചാര്‍ജറിന്‍റെ ലോകത്തേക്ക് ഒരു വെല്‍ക്കം പ്രോഡക്ട്. ലോകത്തിലെ ആദ്യ വയർലെസ്​ മൊബൈൽ ചാർജർ റെഡി. ലോകത്ത് ടെക്നോളജിയുടെ എല്ലാ പരീക്ഷണങ്ങളും പിറവിയെടുക്കുന്നു  സിലിക്കൺവാലിയിലെ സ്​റ്റാർട്ടപ്പ്​ സംരംഭമാണ്​ ​പുതിയ കണ്ടുപിടുത്തവുമായി രംഗത്തുവന്നത്​.

ചാർജിങിന്​ ആവശ്യമായ കോഡോ മാറ്റോ ഇല്ലാതെ മൊബൈൽ ഫോൺ ചാർജ്​ ചെയ്യുന്ന സാ​ങ്കേതിക വിദ്യയുടെ അവകാശവാദവുമായി എത്തിയത്​ സിലിക്കൺവാലിയിലെ പുതുതലമുറയിൽപെട്ട പൈ എന്ന സ്​റ്റാർട്ടപ്പ്​ ആണ്​. ചെറിയ ടേബിൾ വെയ്​സി​ന്‍റെ വലിപ്പത്തിലുള്ള ചാർജർ ഉപയോഗിച്ച്​ ആപ്പിൾ,ആൻഡ്രോയിഡ്​ ഫോണുകൾ ചാർജ്​ ചെയ്യാം.

വയറിനും മാറ്റിനും പകരം കാന്തിക തരംഗങ്ങളാണ്​ പുതിയ ചാർജറിൽ പ്രവർത്തിക്കുക. കാന്തിക മണ്ഡലത്തിലൂടെ ഊര്‍ജം ഇലക്​ട്രോണിക്​ ഉപകരണങ്ങളിൽ എത്തിക്കാനാകുന്നതാണ്​ സാ​ങ്കേതിക വിദ്യയെന്ന്​ പൈ ചീഫ്​ ടെക്​നോളജി ഓഫീസർ ലിക്​സിൻ ഷിയും സഹനിർമാതാവ്​ ജോൺ മക്​ഡൊണാൾഡും പറഞ്ഞു.

മാധ്യമപ്രവർത്തകർക്കുവേണ്ടി ഇതി​ന്‍റെ പ്രദർശനവും നടന്നു. കാന്തിക തരംഗങ്ങൾക്ക്​ ​സ്​മാർട്​ ​ഫോണിനെ കണ്ടെത്താൻ കഴിയുന്ന രീതിയിലാണ്​ ഇത്​ വികസിപ്പിച്ചിരിക്കുന്നത്​. കൂടുതൽ സമയം ചാര്‍ജ് നില്‍ക്കുന്ന രീതിയില്‍ കാന്തിക പ്രസരണം എങ്ങനെ വികസിപ്പിക്കും എന്നതായിരുന്നു സംഘം നേരിട്ട വെല്ലുവിളി. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ്​ ഇത്​ മറികടന്നതെന്നും സംഘം പറയുന്നു.

ലോക പ്രശസ്​ത സാ​ങ്കേതിക വിദ്യസ്​ഥാപനമായ മസാച്ചുസെറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജി (എം.​ഐ.ടി)യിൽ നിന്ന്​ ബിരുദ പഠനം പൂർത്തിയാക്കിയവരാണ്​​ ലിക്​സിൻ ഷിയും ജോൺ മക്​ഡൊണാൾഡും. മൂന്നര വർഷം മുമ്പാണ്​ സംയുക്​തമായി വയർലെസ്​ ചാർജർ വികസിപ്പിക്കാനുള്ള പദ്ധതിക്കായി ഇവർ യോജിച്ച്​ പ്രവർത്തനം തുടങ്ങിയത്​.


.

click me!