ഒരു കുളിത്തൊട്ടി മുഴുവന്‍ ചില്ലറ; വാങ്ങിയത് ഐഫോണ്‍ XS

By Web TeamFirst Published Nov 17, 2018, 11:56 AM IST
Highlights

സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നില്‍. 1,08000 രൂപയ്ക്ക് സമാനമായ തുകയാണ് ഇവര്‍ ബാത്ത്ടബ്ബില്‍ ചില്ലറയായി നിറച്ചത്. ഇതിന് 350 കിലോ ഭാരം ഉണ്ടായിരുന്നു

മോസ്കോ:  ലോകത്ത് ഇന്നുള്ള ഏറ്റവും വിലകൂടിയ ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍ XS. ഈ ഫോണ്‍ റെഡിക്യാഷ് കൊടുത്ത് വാങ്ങുവാന്‍ മോഹിക്കാത്ത സ്മാര്‍ട്ട്ഫോണ്‍ പ്രേമികളും വിരളമായിരിക്കും. ഇപ്പോള്‍ ഇതാ വളരെ രസകരമായി ഐഫോണ്‍ XS വാങ്ങാം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം റഷ്യന്‍ ചെറുപ്പക്കാര്‍ ചെയ്തത്.

സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നില്‍. 1,08000 രൂപയ്ക്ക് സമാനമായ തുകയാണ് ഇവര്‍ ബാത്ത്ടബ്ബില്‍ ചില്ലറയായി നിറച്ചത്. ഇതിന് 350 കിലോ ഭാരം ഉണ്ടായിരുന്നു. ഇതുമായി ഈ അഞ്ച് അംഗ സംഘം സെന്‍ട്രല്‍ മോസ്കോയിലെ ഒരു മാളില്‍ സ്ഥിതി ചെയ്യുന്ന ആപ്പിള്‍ സ്റ്റോറിലേക്ക് പോയി. അവിടെ ഒരു ഗാര്‍ഡ് ഇവരെ തടഞ്ഞു. എന്നാല്‍ എന്താണ് ഇതില്‍ വല്ല പ്രശ്നവും ഉണ്ടോ എന്ന് ചോദിച്ചതോടെ അയാള്‍ മാറി നിന്നു.

രണ്ട് തവണയാണ് നാണയം മൊത്തം എണ്ണിയത്. അതിന് വേണ്ടി മാത്രം ആപ്പിള്‍ സ്റ്റോറുകാര്‍ പുറത്തുനിന്നും ആളെ എത്തിച്ചു. രണ്ട് മണിക്കൂറാണ് ചില്ലറ എണ്ണുവാന്‍ എടുത്ത സമയം. പിന്നീടാണ് സ്ലാറ്റ്സ്ലാവ് കോവലംങ്കോവിന് 256 ജിബി മോഡല്‍ ഐഫോണ്‍XS നല്‍കിയത്. 

click me!