ലൈംഗിക അതിക്രമം തടയാന്‍ 'സ്മാര്‍ട്ട് സ്റ്റിക്കര്‍'

By Web DeskFirst Published Jul 25, 2017, 4:32 PM IST
Highlights

ദില്ലി: പൊതുസ്​ഥലത്ത്​ സ്​ത്രീകളെ തൊട്ടാൽ ചോദിക്കാനും  പറയാനും ആരുമില്ലെന്ന ധാരണ തിരുത്താൻ അധിക സമയം വേണ്ട. ലോകപ്രശസ്​ത സാ​ങ്കേതിക വിദ്യാഭ്യാസ സ്​ഥാപനമായ മസാച്ചുസെറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ്​ ടെക്​​നോളജി (എം.​ഐ.ടി)യിലെ ഗവേഷക വികസിപ്പിച്ച സ്​മാർട്​ സ്​റ്റിക്കർ സ്​ത്രീകളെ ​അപമാനിക്കാൻ ശ്രമിക്കുന്നവരെ സ്​മാർടായിട്ട്​ കൈകാര്യം ചെയ്യും. സ്​മാർട്​ സ്​റ്റിക്കർ അടിവസ്​ത്രങ്ങളിൽ പതിച്ചുവെക്കാം. ഇത്​ ആപ്​ വഴിയോ ബ്ലൂടൂത്ത്​ വഴിയോ സ്​ത്രീയുടെ മൊബൈലുമായി ബന്ധിപ്പിക്കാനാകും.

സ്ത്രീയുടെ വസ്ത്രഭാഗത്ത് സ്പർശിച്ചാൽ ആദ്യം മൊബൈലിൽ അലർട് വരും. നിങ്ങളുടെ അറിവോടെയാണോ സ്പർശിച്ചതെന്നായിരിക്കും അലർട്. അനുമതിയില്ലാത്ത സ്പർശനമാണെങ്കിൽ no എന്ന അമർത്തിയാൽ ഉടൻ സഹായം അഭ്യർഥിച്ചുകൊണ്ട് അഞ്ച് മൊൈബൽ നമ്പറുകളിലേക്ക് സന്ദേശം പോകും.

കൂടാതെ ഫോൺ കോളുകളും പോകുന്നു. ജി.പി.എസ് സംവിധാനത്തിലൂടെ സ്ത്രീയുടെ ലൊക്കേഷൻ കണ്ടെത്താനും. ലൈംഗിക അതിക്രമങ്ങളിൽ  നിന്നും സ്ത്രീകളെ രക്ഷിക്കാനായാണ്  സ്മാർട്ട് സ്റ്റിക്കർ എന്ന ഉപകരണം എം.ഐ.ടി റിസർച്ചറായ ഇന്ത്യയിൽ നിന്നുള്ള മനീഷാ മോഹനൻ വികസിപ്പിച്ചത്. സ്റ്റിക്കറിൽ നാല് പാളികൾ ഉണ്ട്. 70 പേരിലാണ് ഈ സ്റ്റിക്കർ പരീക്ഷിച്ചത്.

സ്റ്റിക്കർ ആക്ടീവ് മോഡിലേക്കും പാസീവ് മോഡിലേക്കും മാറ്റാവുന്നതാണ്. സ്ത്രീ അശ്രദ്ധയിലോ ചെറുക്കാനോ ആകാത്ത ഘട്ടത്തിൽ ആക്ടീവ് മോഡിലേക്കും പ്രതിരോധിക്കാനാവുന്ന ഘട്ടത്തിൽ പാസീവ് മോഡിലേക്കും മാറ്റുകയാണ് വേണ്ടത്. സ്റ്റിക്കറിെൻറ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

click me!