കിടപ്പറ ദൃശ്യങ്ങള്‍ ലൈവ് ചെയ്യാന്‍ തയ്യാറായി ദമ്പതികള്‍; ഞെട്ടിപ്പിക്കുന്ന പുതിയ സൈബര്‍ ക്രൈം

Published : Apr 19, 2017, 06:58 AM ISTUpdated : Oct 04, 2018, 05:39 PM IST
കിടപ്പറ ദൃശ്യങ്ങള്‍ ലൈവ് ചെയ്യാന്‍ തയ്യാറായി ദമ്പതികള്‍; ഞെട്ടിപ്പിക്കുന്ന പുതിയ സൈബര്‍ ക്രൈം

Synopsis

ഹൈദരാബാദ് : ടെക്കി ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുകയും ഭാര്യയുടെ പരാതിയില്‍ പിടിയിലാകുകയും ചെയ്തത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഹൈദരബാദ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍.  ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണത്തിന് വേണ്ടി സ്വന്തം കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഇന്ത്യയില്‍ കുറഞ്ഞത് 2000 ദമ്പതിമാരെങ്കിലും കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്നവരാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അശ്ലീല വെബ്‌സൈറ്റുകളിലേക്കാണ് ദമ്പതിമാരുടെ കിടപ്പറ രംഗങ്ങള്‍ തത്സമയം എത്തുന്നത്. ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെയാണ് അയാള്‍ കിടപ്പറ രംഗം പുറത്ത് വിട്ടതെങ്കില്‍ പണത്തിന് വേണ്ടി ചെയ്യുന്ന ദമ്പതികളില്‍ ഭൂരിപക്ഷവും രണ്ട് പേരും അറിഞ്ഞു കൊണ്ടാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. 

കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്ന ദമ്പതിമാര്‍ക്ക് ഒരു ദിവസം 35000 രൂപ മുതല്‍ 60000 രൂപ വരെ ലഭിക്കുന്നുണ്ട്. നവദമ്പതികളുടെ കിടപ്പറ രംഗത്തിന് ഒരു ലക്ഷം രൂപ വരെ കിട്ടും. ഇന്ത്യന്‍ ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ക്ക് പോണ്‍ വെബ്‌സൈറ്റുകളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കൂടുതല്‍ പേര്‍ കിടപ്പറ രംഗം വില്‍ക്കാന്‍ തയ്യാറാകുന്നതിന്റെ കാരണമെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്.

ഇത്തരത്തിലുള്ള സൈറ്റുകള്‍ക്കെതിരെ നടപടി എടുത്താല്‍. പുതിയ പേരില്‍ പുതിയ ഐപിയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുന്നു എന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഇവയുടെ പ്രവര്‍ത്തനം മിക്കതും വിദേശത്ത് നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ ബാറ്ററി, വൺപ്ലസ് ടർബോ സീരീസ് ഉടൻ പുറത്തിറങ്ങും
ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍