
തിരുവനന്തപുരം: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്‌സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്‌ട് മെസേജിംഗ്) സാധ്യമാകുന്ന സവിശേഷതയാണ് ത്രെഡ്‌സ് അവതരിപ്പിച്ചത്. ഡെസ്‌ക്‌ടോപ്പില്‍ ത്രെഡ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലും മെസേജുകള്‍ അയക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്‌സിന്‍റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്സ് ഡിഎം പിന്തുണ വെബ് വേര്‍ഷനില്‍ അവതരിപ്പിച്ചു. ത്രെഡ്‌സ് വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്‌സില്‍ കാണാനാകും. മൊബൈല്‍ ആപ്പിള്‍ ഡയറക്‌ട് മെസേജസ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഏറെ ലഭിച്ച ആവശ്യമായിരുന്നു വെബിലും ഡിഎം സൗകര്യം എന്ന് ത്രഡ്‌സ് മേധാവി വ്യക്തമാക്കി. ത്രെഡ്‌സിന്‍റെ എതിരാളിയായ എക്‌സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്‌ടോപ്പ് മെസേജിംഗ് സൗകര്യമുണ്ട്.
ത്രെഡ്‌സിന്‍റെ വെബ് വേര്‍ഷനില്‍ പുതിയ ചാറ്റുകള്‍ ആരംഭിക്കാനും മുന്‍ സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കും. എന്നാല്‍ ത്രെഡ്‌സിലെ ഫോളോവര്‍മാരും ഇന്‍സ്റ്റഗ്രാമിലും മ്യൂച്ചല്‍ ഫോളോവേഴ്‌സും തമ്മില്‍ മാത്രമേ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കൂ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam