
ദില്ലി: ആഗോളതലത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോൺ X ആണെന്ന് റിപ്പോര്‍ട്ട്. ഐഫോൺ 8 പ്ലസ്, ഷവോമി 5എ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യമായാണ് ഷവോമി ആദ്യ മൂന്നിലെത്തുന്നത്. വിപണി വിവരങ്ങള്‍ പഠിക്കുന്ന ഏജന്‍സി കൗണ്ടര്‍ പോയന്റാണ് ഈ കണക്ക് പുറത്തുവിട്ടത്.
കൗണ്ടർ പോയിന്റിന്റെ മാർക്കറ്റ് പൾസ് ഏപ്രിൽ എഡിഷനിൽ ആപ്പിൾ ഐഫോൺ എക്സ് 3.4 ശതമാനം വിപണിവിഹിതം നേടിയെന്ന് സൂചിപ്പിക്കുന്നു. 2018ലെ ആദ്യ ത്രൈമാസം പിന്നിടുന്പോൾ വിപണിയിൽ ഒന്നാമതും ഐഫോൺ എക്സ്തന്നെയാണ്. ഐഫോൺ 8പ്ലസിന് 2.3 ശതമാനവും റെഡ്മി 5എക്ക് 1.8 ശതമാനവുമാണ് വിപണിവിഹിതം. ഓപ്പോയുടെ എ83 നാലാമതും സാംസങ്ങിന്റെ എസ്9, എസ്9 പ്ലസ് മോഡലുകൾ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam