
ടോക്കിയോ: ജപ്പാനിലെ ബഹുരാഷ്ട്ര കന്പനിയായ തോഷിബ കന്പനിയുടെ ചെയർമാൻ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിർമാണരംഗത്തുള്ള സിബി ആൻഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കൻ കന്പനിയെ ഏറ്റെടുത്തതു വഴി തോഷിബയ്ക്കുണ്ടായ വൻനഷ്ടം മൂലമാണ് രാജി.
അമേരിക്കൻ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴിയായിരുന്നു സിബി ആൻഡ് ഐ സ്റ്റോണ്‍ കന്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളർ(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്ക് വന്നത്. ഷിഗ കന്പനി എക്സിക്യൂട്ടീവ് ആയി തുടരുമെന്നാണ് റിപ്പോർട്ട്.
ആണവോർജ ബിസിനസിലുണ്ടായ ഭീമമായ നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാൻ തോഷിബ കമ്പ്യൂട്ടര്‍ ചിപ് ബിസിനസ് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ കന്പ്യൂട്ടർ ചിപ് ബിസിനസ് വിൽക്കാനാകുമെന്നാണ് തോഷിബ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam