
ദില്ലി; കോയിന്‍ ബോക്സ് ഫോണുകള്‍ പോലെ വൈഫൈ സ്പോട്ടുകള്‍ തുടങ്ങാന്‍ ട്രായി അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ചെറിയ തോതില്‍ ഇന്‍റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നാണ് ട്രായി പ്രതീക്ഷിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് ഈ ആശയത്തിന് നല്‍കിയിരിക്കുന്ന പേര്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാം ഇത് തുടങ്ങാനുള്ള അനുമതി നല്‍കാനാണ് ട്രായി ആലോചിക്കുന്നത്. ഇതിന് പുറമേ ചില സ്ഥാപനങ്ങള്‍ക്കും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യം വിവിധ വ്യാപരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിക്കാം. ഇതിലേക്ക് ആവശ്യമായ ഇന്‍റര്‍നെറ്റ് ബാന്‍റ് വിഡ്ത്ത് ടെലികോം ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ലഭ്യമാക്കാം.
ഗ്രാമങ്ങളിലും തിരഞ്ഞെടുത്ത ഇടത്തരം നഗരങ്ങളിലും പദ്ധതി അവതരിപ്പിക്കാന്‍ ആണ് ട്രായി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam