ചരിത്രത്തിലെ ഏറ്റവും വലിയ നടപടി; 21 ലക്ഷം വ്യാജ ഫോണ്‍ നമ്പറുകൾ നിരോധിച്ച് ട്രായ്, പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍

Published : Nov 26, 2025, 09:21 AM IST
TRAI has disconnected 21 lakh fraud mobile numbers

Synopsis

രാജ്യത്തെ ഫോൺ ഉപയോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുകളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്തിയ ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തി. 

ദില്ലി: ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വമ്പൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു. ഇതുവരെ സ്വീകരിച്ചതിൽ വച്ച് ഏറ്റവും വലിയ നടപടിയാണിത്. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ മൊബൈൽ ഫോൺ ഉപയോക്താക്കൾ ബ്ലോക്ക് ചെയ്യുക മാത്രമല്ല, ഔദ്യോഗിക ട്രായ് ഡിഎൻഡി ആപ്പ് വഴി സ്‌പാം കോളുകളും എസ്എംഎസും റിപ്പോർട്ട് ചെയ്യണമെന്നും ട്രായ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

കഴിഞ്ഞ വർഷം കെ‌വൈ‌സി, ബാങ്ക് അപ്‌ഡേറ്റുകൾ, വ്യാജ ഓഫറുകൾ, സർക്കാർ തിരിച്ചറിയൽ രേഖകൾ എന്നിവ വാഗ്‌ദാനം ചെയ്‌ത് ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ച കോളർമാർക്കെതിരെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി പ്രത്യേകമായി സ്വീകരിച്ചത്. അതേസമയം, ഒരു ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുന്നതുകൊണ്ട് മാത്രം ഈ തട്ടിപ്പുകാരെ തടയാൻ സാധിക്കില്ലെന്ന് ട്രായ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവർ നിങ്ങളെ വെറുതെ വിടുകയേ ഉള്ളൂ, പക്ഷേ മറ്റുള്ളവരെ വിളിക്കുന്നതും കബളിപ്പിക്കുന്നതും തുടരും എന്നും ടെലികോം റെഗുലേറ്റർ പറയുന്നു.

ഫോണ്‍ നമ്പറുകള്‍ വഴി തട്ടിപ്പിന് ഇരയാകുന്നവര്‍ ട്രായ് DND (Do Not Disturb) ആപ്പിൽ പരാതി നൽകണം. ഈ പ്രധാന നടപടിയുടെ പ്രാഥമിക കാരണം ഈ റിപ്പോർട്ടിംഗാണ്. പരാതിക്കാര്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറിന്‍റെ പ്രവർത്തനങ്ങൾ ട്രായ് അന്വേഷിക്കുകയും തട്ടിപ്പ് കണ്ടെത്തിയാൽ, ആ നമ്പർ എന്നെന്നേക്കുമായി വിച്ഛേദിക്കുകയും ചെയ്യും.

എങ്ങനെ സ്‌പാം കോളുകള്‍ റിപ്പോർട്ട് ചെയ്യാം?

ഒരു സ്‍പാം അല്ലെങ്കിൽ തട്ടിപ്പ് കോൾ റിപ്പോർട്ട് ചെയ്യാൻ, ആദ്യം ട്രായ് DND ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന്, വഞ്ചനാപരമായ കോളിന്‍റെയോ എസ്എംഎസിന്‍റെയോ സ്ക്രീൻഷോട്ട് എടുത്ത് നമ്പർ തിരഞ്ഞെടുത്ത് റിപ്പോർട്ട് സമർപ്പിക്കുക.

ഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കുക

അജ്ഞാത കോളുകൾ/ചാറ്റുകൾ വഴി നിങ്ങളുടെ ഒടിപി, യുപിഐ പിൻ, ബാങ്ക് വിശദാംശങ്ങൾ, ആധാർ വിവരങ്ങൾ എന്നിവ പങ്കിടരുത്. ഭീഷണികൾ, പ്രലോഭനങ്ങൾ എന്നിവ പിന്തുടരുകയോ സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.

സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ എന്തുചെയ്യണം?

നിങ്ങൾ സൈബര്‍ തട്ടിപ്പിന് ഇരയായാൽ, ഉടൻ തന്നെ 1930 (നാഷണൽ സൈബർ ഫ്രോഡ് ഹെൽപ്പ്‌ലൈൻ) എന്ന SOS നമ്പറിൽ വിളിക്കുക. 'ചക്ഷു' ഫീച്ചർ വഴി സംശയാസ്‌പദമായ ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും സർക്കാർ ഉപയോക്താക്കളെ അനുവദിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിന്‍ഡര്‍ ഒന്നുമല്ല; 2025-ലെ ഏറ്റവും ജനപ്രിയ ആപ്പ് ചാറ്റ്ജിപിടി എന്ന് ആപ്പിള്‍