ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭിക്കും

Published : Sep 19, 2024, 09:01 AM ISTUpdated : Sep 19, 2024, 09:06 AM IST
ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭിക്കും

Synopsis

പുതിയ ഐഒഎസ് 18 എത്തുന്നതോടെ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചനകൾ

മൊബൈല്‍ നമ്പര്‍ ആരുടേത് എന്ന് പരിശോധിക്കുന്ന ട്രൂകോളറിന്‍റെ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭ്യമാകും. ആഗോളതലത്തിൽ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സൗജന്യ കോളർ ഐഡി സേവനമാണ് ട്രൂകോളര്‍. എന്നാൽ ഇത് ഐഫോണിൽ ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ സുഗമമായി ഉപയോഗിക്കാനാവില്ലായിരുന്നു. ആൻഡ്രോയ്‌ഡ് ഫോണുകളിലെ ട്രൂകോളർ ആപ്പിൽ അപരിചിതമായ ഒരു നമ്പരിൽ നിന്ന് കോളുകൾ വന്നാൽ ആ നമ്പർ ആരുടെതാണെന്നും, ഡയൽ ചെയ്യുന്ന നമ്പർ ആരുടെതാണെന്നുമുള്ള വിവരങ്ങളെല്ലാം അതിൽ നിന്ന് ലഭിക്കും.

എന്നാൽ നിലവിൽ ഐഫോൺ ഉപഭോക്താക്കൾക്ക് ട്രൂകോളർ ആപ്ലിക്കേഷൻ തുറന്ന് നമ്പർ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കിൽ മാത്രമേ ആ നമ്പർ ആരുടേതാണെന്ന് അറിയാനാവൂ. പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചനകൾ. ഐഒഎസ് 18ന്‍റെ പുതിയ യൂസർ ഇന്‍റര്‍ഫെയ്‌സിൽ കോൾ സ്‌ക്രീനിന് മുകളിൽ ഓവർലേ പ്രദർശിപ്പിക്കാനുള്ള അനുവാദം നൽകുന്നുണ്ട്. ഇത് ട്രൂകോളർ പോലുള്ള കോളർ ഐഡി സേവനങ്ങൾക്ക് തത്സമയം വിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. ട്രൂകോളർ സിഇഒ സിഇഒ അലൻ മാമെഡിയാണ് ഇക്കാര്യം അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്.

'ഐഫോണില്‍ കഴിഞ്ഞ രണ്ട് വർഷമായി ഏറെക്കുറെയൊക്കെ ശരിയായി ട്രൂകോളർ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ട്രൂകോളറിന്‍റെ പ്രവർത്തനം നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ഏറ്റവും മികച്ചതാവുന്ന സമയമാണിത്'- എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചിരിക്കുന്നത്.

Read more: ഔട്ട്‌ഡേറ്റഡ്, പക്ഷേ ഹിസ്‌ബുല്ലയ്ക്ക് ഇപ്പോഴും പ്രിയം; പേജറുകള്‍ പൊട്ടിത്തെറിച്ചത് എങ്ങനെ? സംശയങ്ങള്‍ രണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

28 ദിവസത്തെ മൊബൈല്‍ റീചാർജ്: ഈ പ്ലാനുകൾ നഷ്‌ടപ്പെടുത്തരുത്, നിങ്ങള്‍ക്ക് ലാഭമേറെ
അടുത്ത ഇരുട്ടടി വരുന്നു; രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും കൂടും