
ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ സെലിബ്രിറ്റികളെപോലെ സാധാരണക്കാരനും അക്കൗണ്ട് വെരിഫൈഡ് ആക്കാം. വ്യാജന്‍മാരെ ട്വിറ്റര്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ ഫോം തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. വെരിഫിക്കേഷന്‍ ചെയ്യേണ്ടത് എന്തിനെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ ഫോറത്തിലെ ഫോമില്‍ പൂരിപ്പിക്കണം.
മാത്രമല്ല വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടിയും വരും. ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ചിലപ്പോൾ ചോദിച്ചേക്കാം.
അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ട്വിറ്റര്‍ ഇമെയില്‍ വഴി മറുപടി നല്‍കും. അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാം. 187,000 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്.
വെരിഫൈ ചെയ്ത അക്കൗണ്ടുകളുടെ പേരുകള്‍ക്ക് മുകളില്‍ ബ്ലൂ ടിക്ക് മാര്‍ക്ക് ഉണ്ടാകും. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജൻമാർ വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചത്. ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത് ട്വിറ്റര്‍ ആണെങ്കിലും പിന്നീട് ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഒക്കെ ഇത് പരീക്ഷിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam