ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ: 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ; ചെലവ് കുറയ്ക്കാനെന്ന് വിശദീകരണം

Published : Sep 02, 2026, 11:40 PM IST
uber

Synopsis

ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബർ, 3,300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു, ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം വരും. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഓഫീസ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. എഐ സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗം ഈ പുനഃസംഘടനയ്ക്ക് ഒരു കാരണമായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ നിന്ന് വലിയൊരു വിഭാഗത്തെ പിരിച്ചുവിടുന്നു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സി.ഇ.ഒ ദാരാ ഖോസ്‌റോവ്‌ഷാഹി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഊബറിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.

ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു. പ്രധാനമായും മാനേജർമാർക്ക് കീഴിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം പ്രവർത്തിക്കുന്ന ‘മൈക്രോ-ടീമുകളുടെ’ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് നീക്കം.

എഐ സാങ്കേതികവിദ്യ കൂടുതൽ മേഖലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങളിലും ഊബർ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഐ അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് കമ്പനി മാറുമ്പോൾ വരും ദിവസങ്ങളിലും കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മടക്കാവുന്ന ഐഫോൺ: ആപ്പിളിന്‍റെ അടുത്ത വിസ്‍മയം?
ഐഫോൺ 18 പ്രോ: ആപ്പിളിന്‍റെ 'സർപ്രൈസ്' വെളിപ്പെടുന്നു