രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്ക്

Published : Oct 31, 2016, 02:52 PM ISTUpdated : Oct 05, 2018, 01:31 AM IST
രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്ക്

Synopsis

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്കുമായി ഒരിന്ത്യന്‍ കമ്പനി. യുഐഎംഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കനുസൃതമായ പവര്‍ ബാങ്കുകളുമായി വിപണിയിലെത്തിയിരിക്കുന്നത്.

799 രൂപയാണ് ഈ യു3 പവര്‍ബാങ്ക് ഓണ്‍ലൈന്‍ റീട്ടെയില്‍ വില. എസി പവര്‍ സോക്കറ്റിനു പുറമേയാണ് സൗരോര്‍ജ്ജം വഴി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം രണ്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളും ഈ പവര്‍ ബാങ്കിലുണ്ട്. റബര്‍ ഫിനിഷുള്ള ഉപകരണം വാട്ടര്‍, ഡസ്റ്റ് പ്രൂഫ് ആണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

റിയൽമി നാർസോ 90 5ജി, നാർസോ 90എക്‌സ് 5ജി ഇന്ത്യയിൽ; വിലയും ഫീച്ചറുകളും
ഹമ്മോ! 24 ജിബി റാം, 200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുമായി റിയൽമി 16 പ്രോ പ്ലസ് വരുന്നു