7000 എംഎഎച്ച് ബാറ്ററി, 50-മെഗാപിക്സല്‍ ക്യാമറ എന്നിവ സഹിതമാണ് റിയൽമി നാർസോ 90 5ജി, നാർസോ 90എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്.

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി. മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. പുതിയ റിയൽമി നാർസോ 90 5ജി, നാർസോ 90എക്‌സ് 5ജി എന്നിവയിൽ 7,000 എംഎഎച്ച് ബാറ്ററികൾ സജ്ജീകരിച്ചിരിക്കുന്നു, അതേസമയം 60 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കുന്നു. രണ്ട് ഹാൻഡ്‌സെറ്റുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും കമ്പനി വെബ്‌സൈറ്റിലൂടെയും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. സ്റ്റാൻഡേർഡ് മോഡലിന് പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഐപി66+ഐപി68+ഐപി69 റേറ്റിംഗുകളും ലഭിക്കുന്നു.

റിയൽമി നാർസോ 90 5ജി-യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന് ഇന്ത്യയിൽ 16,999 രൂപയിൽ വില ആരംഭിക്കുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ്-എൻഡ് ഓപ്ഷന് 18,499 രൂപയാണ് വില. അതേസമയം റിയൽമി നാർസോ 90എക്‌സ് 5ജി-യുടെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 13,999 രൂപയും ഉയർന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,499 രൂപയുമാണ് വില. രണ്ട് സ്‌മാർട്ട്‌ഫോണുകളും ഡിസംബർ 24-ന് ആമസോൺ വഴിയും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽമി നാർസോ 90 5ജി വിക്‌ടറി ഗോൾഡ്, കാർബൺ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകുമ്പോൾ, നാർസോ 90എക്‌സ് 5ജി നൈട്രോ ബ്ലൂ, ഫ്ലാഷ് ബ്ലൂ നിറങ്ങളിൽ ലഭ്യമാകും.

റിയൽമി നാർസോ 90 5ജി, നാർസോ 90എക്‌സ് 5ജി സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ

റിയൽമി നാർസോ 90 5ജി, നാർസോ 90എക്‌സ് 5ജി എന്നിവ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഹാൻഡ്‌സെറ്റുകളാണ്. സ്റ്റാൻഡേർഡ് മോഡലിൽ 6.57 ഇഞ്ച് അമോലേഡ് ഫുൾ-എച്ച്‌ഡി+ (1,080x2,372 പിക്‌സൽ) ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. അതിൽ 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് വരെ ടച്ച് സാമ്പിൾ റേറ്റ്, 1,400 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 397 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. സ്‌ക്രീൻ 100 ശതമാനം ഡിസിഐ-പി3 കളർ ഗാമട്ട്, 1.07 ബില്യൺ നിറങ്ങൾ, 100 ശതമാനം sRGB എന്നിവ പിന്തുണയ്ക്കുന്നു. അതേസമയം, റിയൽമി നാർസോ 90എക്‌സ് 5ജി-യിൽ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 83 ശതമാനം ഡിസിഐ-പി3 കളർ ഗാമട്ട് എന്നിവയുള്ള അൽപ്പം വലിയ 6.80 ഇഞ്ച് (720x1,570 പിക്‌സൽ) എൽസിഡി സ്‌ക്രീൻ ഉണ്ട്.

റിയൽമി നാർസോ 90 5ജി-യിൽ ഒക്‌ടാ കോർ 6nm മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് ചിപ്‌സെറ്റ്, മാലി ജി57 എംസി2 ജിപിയു, 8 ജിബി വരെ LPDDR4x റാം, 128 ജിബി വരെ യുഎഫ്‌സ് 2.2 ഇന്‍റേണൽ സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. നാർസോ 90എക്‌സ് 5ജി-യിൽ ഒക്‌ടാ കോർ 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 സോക് ഉണ്ട്. ഇത് 2.4GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്നു. കൂടാതെ സ്റ്റാൻഡേർഡ് മോഡലിന്‍റെ അതേ ജിപിയു, റാം, സ്റ്റോറേജ് എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു.

ക്യാമറയുടെ കാര്യം പരിശോധിച്ചാൽ റിയൽമി നാർസോ 90 5ജി-യിൽ 50-മെഗാപിക്‌സൽ (f/1.8) പ്രൈമറി ഷൂട്ടറും 2-മെഗാപിക്സൽ (f/2.4) മോണോക്രോം സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. നാർസോ 90എക്‌സ് 5ജി-യിൽ 50-മെഗാപിക്സൽ സോണി ഐഎംഎക്‌സ്852 പ്രധാന പിൻ ക്യാമറയുണ്ട്. നാർസോ 90എക്‌സ് സ്റ്റാൻഡേർഡ് മോഡലിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. രണ്ട് ഹാൻഡ്‌സെറ്റുകളും 30എഫ്‌പിഎസ്-ൽ 1080പി റെസല്യൂഷൻ വീഡിയോകൾ വരെ റെക്കോർഡുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 60 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ടൈറ്റൻ ബാറ്ററികളാണ് റിയൽമി നാർസോ 90 സീരീസിൽ ഉള്ളത്. സ്റ്റാൻഡേർഡ് മോഡലിന് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി66 + ഐപി68 + ഐപി69 റേറ്റിംഗുകളും, നാർസോ 90എക്‌സ് 5ജി-ന് ഐപി65 പൊടി, ജല പ്രതിരോധ റേറ്റിംഗുകളുമുണ്ട്.

കണക്റ്റിവിറ്റിക്കായി ഈ രണ്ട് ഫോണുകളും ബ്ലൂടൂത്ത് 5.3, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബീഡോ, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ് എന്നിവയെ പിന്തുണയ്ക്കുന്നു. അളവുകളുടെ കാര്യത്തിൽ, നാർസോ 90എക്‌സ് 5ജി 166.07x77.93x8.28 എംഎം അളവുകൾ ലഭിക്കുന്നു. ഈ ഫോണിന്‍റെ ഭാരം ഏകദേശം 212 ഗ്രാം ആണ്. അതേസമയം നാർസോ 90 5ജി-യുടെ അളവുകൾ 158.36x75.19x7.79 എംഎം ആണ്. ഏകദേശം 183 ഗ്രാം ആണ് ഭാരം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്