ആൻഡ്രോയ്‌ഡും ഐഫോണും തമ്മില്‍ മെസേജ് അയക്കല്ലേ, സേഫല്ല!

Published : Dec 08, 2024, 09:05 AM ISTUpdated : Dec 08, 2024, 12:38 PM IST
ആൻഡ്രോയ്‌ഡും ഐഫോണും തമ്മില്‍ മെസേജ് അയക്കല്ലേ, സേഫല്ല!

Synopsis

ഐഫോൺ, ആൻഡ്രോയ്‌ഡ് ഡിവൈസുകൾ തമ്മിൽ കൈമാറുന്ന ടെക്സ്റ്റുകൾ സുരക്ഷിതമല്ലായിരിക്കാന്‍ കാരണം ഡിവൈസുകളിലെ സാങ്കേതിക വ്യത്യാസം

ആൻഡ്രോയ്ഡും ആപ്പിൾ ഡിവൈസുകളും തമ്മിൽ പരസ്പരം മെസേജുകൾ അയയ്ക്കുന്നത് സംബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ഐഫോണുകളും ആൻഡ്രോയ്‌ഡ് ഡിവൈസുകളും തമ്മിൽ മെസേജുകൾ അയയ്ക്കുമ്പോൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭിക്കാത്തതിനാൽ ഹാക്കിങ്ങിന് ഇടയാകുന്നുവെന്നാണ് എഫ്ബിഐ പറയുന്നത്. ആൻഡ്രോയ്‌ഡും ആപ്പിളും ആശയവിനിമയ പ്രോട്ടോക്കോളുകൾ കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസമാണ് ഇതിനു പിന്നിൽ.

ചൈനീസ് ഹാക്കിങ് ഗ്രൂപ്പായ സാൾട്ട് ടൈഫൂൺ പ്രമുഖ യുഎസ് ടെലികമ്യൂണിക്കേഷൻ കമ്പനികളിൽ നുഴഞ്ഞുകയറി ഉപഭോക്താക്കൾക്കിടയിൽ ചാരവൃത്തി നടത്തിയെന്നാണ് എ.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ അമേരിക്കൻ പൗരന്മാരുടെ ഫോണിലെ ഡാറ്റകൾ ഹാക്കർമാർ ചോർത്തിയെന്നും ഒരു മുതിർന്ന എഫ്ബിഐ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എബിസി റിപ്പോർട്ട് പറയുന്നു.

Read more: ചന്ദ്രനില്‍ ഒരാള്‍ കുടുങ്ങിയാല്‍ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യില്‍ ഐഡിയയുണ്ടോ? ലക്ഷാധിപതിയാകാം

ഐഫോൺ, ആൻഡ്രോയ്‌ഡ് ഡിവൈസുകൾ തമ്മിൽ കൈമാറുന്ന ടെക്സ്റ്റുകൾ പൂർണമായി എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നില്ല. ഒരേ ഡിവൈസുകൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുമ്പോഴേ ഇത് സാധ്യമാകൂ. ആപ്പിൾ ഡിവൈസുകളിൽ നിന്ന് ആപ്പിൾ ഡിവൈസിലേക്കോ ആൻഡ്രോയ്‌ഡിൽ നിന്ന് ആൻഡ്രോയ്‌ഡിലേക്കോ സന്ദേശം അയക്കുമ്പോഴേ സുരക്ഷ ലഭിക്കൂ എന്ന് സാരം.

സുരക്ഷയ്ക്കായി, മെസേജുകൾ സ്വകാര്യമാണെന്ന് ഉറപ്പാക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്റ്റ് നൽകുന്ന സിഗ്നലുകളോ വാട്‌സ്ആപ്പ് പോലെയുള്ള പ്ലാറ്റ്ഫോമുകളോ പ്രയോജനപ്പെടുത്തണം. കൂടാതെ, മതിയായ പരിരക്ഷയില്ലാത്ത ഡിഫോൾട്ടായുള്ള എസ്എംഎസ്, എംഎംഎസ് സർവ്വീസുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കാണമെന്നാണ് എഫ്ബിഐയുടെ നിർദേശം.

Read more: സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി ഫോണ്‍; മോട്ടോ ജി35 ഉടന്‍ ഇന്ത്യയില്‍, വില സൂചന പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍