പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക്; ഫോട്ടോയും വീഡിയോയും ഇനി മറ്റ് പ്ലാറ്റ്‍ഫോമുകളിലേക്കും പങ്കുവെക്കാം

By Web TeamFirst Published Dec 5, 2019, 3:03 PM IST
Highlights

ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ പങ്കുവെക്കാന്‍ കഴിയുന്ന ടൂളുമായി ഫേസ്ബുക്ക്.  

ഉപയോക്താക്കളെ അവരുടെ ചിത്രങ്ങളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ടൂളുമായി ഫേസ്ബുക്ക്. ഇതുപ്രകാരം ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോകളില്‍ നിന്നും തുടങ്ങി മറ്റു സമാന പ്ലാറ്റ്‌ഫോമുകളിലേക്ക് വരെ എഫ്ബിയിലൂടെ നേരിട്ട് കൈമാറാന്‍ സാധിക്കും. ഇത് ആദ്യം അയര്‍ലണ്ടിലെ ആളുകള്‍ക്ക് ലഭ്യമാകുമെന്നും ഉപയോക്തൃ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഷ്‌കരിക്കുമെന്നും കമ്പനി അറിയിച്ചു.

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനു ഫേസ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരെ ലോകവ്യാപകമായി ക്യാമ്പയിന്‍ നടക്കുന്നതിനിടെയാണ് എഫ്ബിയുടെ പുതിയ നടപടി. ഈ ടൂള്‍ 2020ന്റെ ആദ്യ പകുതിയില്‍ ലോകമെമ്പാടും പുറത്തിറക്കാനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. യുഎസും യൂറോപ്യന്‍ റെഗുലേറ്ററുകളും ഇമേജുകള്‍ പോലുള്ള വ്യക്തിഗത ഡാറ്റക്കു മേലുള്ള ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണം പരിശോധിച്ചു വരുന്നതിനിടെയാണ് പുതിയ നീക്കം. ടെക് ഭീമന്റെ ആധിപത്യം തടസ്സപ്പെടുത്തുകയും ഉപയോക്താക്കള്‍ക്കുള്ള തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ടോയെന്ന് ഇവര്‍ പരിശോധിച്ചിരുന്നു.

ഇതേ തുടര്‍ന്ന് 'ഡാറ്റാ പോര്‍ട്ടബിലിറ്റി' യും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചിരുന്നു. പോര്‍ട്ടബിലിറ്റി ടൂളുകളില്‍ ഒരു പുതിയ സെറ്റ് ഡാറ്റാ പ്രവര്‍ത്തിക്കുമ്പോള്‍, ഏത് ഡാറ്റ പോര്‍ട്ടബിള്‍ ആയിരിക്കണമെന്നും സ്വകാര്യത എങ്ങനെ സംരക്ഷിക്കാമെന്നും അറിയാന്‍ യുകെ, ജര്‍മ്മനി, ബ്രസീല്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ നയനിര്‍മ്മാതാക്കള്‍, റെഗുലേറ്റര്‍മാര്‍, അക്കാദമിക് എന്നിവരുമായി ചര്‍ച്ച നടത്തിയതായി ഫേസ്ബുക്ക് പറഞ്ഞു.

'ഞങ്ങള്‍ക്ക് ലഭിച്ച ഫീഡ്ബാക്ക് കണക്കിലെടുത്ത് ആളുകള്‍ക്കും വിദഗ്ധര്‍ക്കും വിലയിരുത്താനുള്ള ടൂള്‍ നല്‍കിക്കൊണ്ട് ഡാറ്റ പോര്‍ട്ടബിലിറ്റി നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കമ്പനി വികസിപ്പിക്കുന്നു.' സ്വകാര്യത, പബ്ലിക് പോളിസി ഡയറക്ടര്‍ സ്റ്റീവ് സാറ്റര്‍ഫീല്‍ഡ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

click me!