44,999 രൂപയുടെ വിവോ നെക്സ് നേടാം വെറും 1947 രൂപയ്ക്ക്

By Web TeamFirst Published Aug 5, 2018, 5:31 PM IST
Highlights

 വിവോയുടെ 44,999 രൂപയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ വിവോ നെക്സ് 1947 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലാഷ് സെയിലിലൂടെയാണ് വില്‍പ്പന.

മുംബൈ: സ്വതന്ത്ര്യദിനത്തില്‍ കിടിലന്‍ ഓഫറുമായി വിവോ എത്തുന്നു. വിവോയുടെ 44,999 രൂപയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ വിവോ നെക്സ് 1947 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലാഷ് സെയിലിലൂടെയാണ് വില്‍പ്പന. വിവോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടക്കുന്ന ഈ ഓഫര്‍ വില്‍പ്പന ആഗസ്റ്റ് 7 മുതല്‍ 9 വരെയാണ്. ഓഫര്‍ ആഗസ്റ്റ് 6 അര്‍ദ്ധരാത്രി ആരംഭിക്കും.

ഇതിന് ഒപ്പം വിവോ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ മറ്റ് ഓഫറുകളും നല്‍കുന്നുണ്ട്. ഇവയില്‍ വിവോ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും, കൂപ്പണ്‍ ഡീലുകളും ഉള്‍കൊള്ളുന്നു. ഫോണ്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും കിഴിവ് നല്‍കുന്നുണ്ട്.

 ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ ഏറ്റവും മികച്ച ബേസല്‍ലെസ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിവോ നെക്സ്. പ്രീമിയം മോഡലായ നെക്സ് എസിന്റെ പരിഷ്കരിച്ച പതിപ്പാണ് വിവോ നെക്സ്.  ഡുവല്‍ സിം (നാനോ) വിവോ നെക്സ് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 4.0 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച്‌ ഫുള്‍ എച്ച് ഡി+ (1080x2136 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ വരുന്നത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 19.3:9. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബിയാണ് റാം.  

ക്യാമറയിയിലേക്ക് വന്നാല്‍, 4-ആക്സിസ് ഒഐഎസ്, ഡുവല്‍-കോര്‍ പിക്സല്‍സ് എന്നീ സവിശേഷതകളോടു കൂടിയ 12 മെഗാപിക്സല്‍ സോണി IMX363 പ്രാഥമിക സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡുവല്‍ ക്യാമറ സംവിധാനമാണ് പുറകിലുള്ളത്. മുന്‍വശത്ത് 8 മെഗാപിക്സലിന്റെ പോപ്‌-അപ് സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

128 ജിബി അല്ലെങ്കില്‍ 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്സ് എസ് വരുന്നത്. 4ജി LTE, ഡുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത് 5.0, യുഎസ്ബി 2.0 പോര്‍ട്ട്‌, ഒറ്റിജി പിന്തുണ എന്നിവയാണ് ഈ സ്മാര്‍ട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകള്‍. 4000 എംഎച്ച് ആണ് ബാറ്ററി.  162x77x7.98 എംഎം ആണ് വിവോ നെക്സ് എസിന്റെ വലുപ്പം. 

click me!