വിവോ വൈ93 ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

By Web TeamFirst Published Dec 24, 2018, 6:58 PM IST
Highlights

ഡ്യൂവല്‍ സിം ഫോണായ വൈ93യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ ആണ്. ഇതില്‍ വിവോയുടെ ഫണ്‍ടെച്ച് ഒഎസ് 4.5 കസ്റ്റമറേഷനും ലഭിക്കും

ദില്ലി: വിവോയുടെ വൈ93 ഇന്ത്യന്‍ വിപണിയില്‍. ചൈനയില്‍ കഴിഞ്ഞ മാസം ഇറങ്ങിയ ഫോണ്‍ ഹീലിയോ പി22 എസ്ഒസി പ്രോസ്സസറുമായാണ് എത്തുന്നത്. ഈ ഫോണിന് ഇന്ത്യന്‍ വിപണിയിലെ വില 13,999 രൂപയായിരിക്കും. ബ്ലാക്ക്, പര്‍പ്പിള്‍ കളര്‍ ഓപ്ഷനിലാണ് വൈ93 എത്തുന്നത്. 

ഡ്യൂവല്‍ സിം ഫോണായ വൈ93യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ ആണ്. ഇതില്‍ വിവോയുടെ ഫണ്‍ടെച്ച് ഒഎസ് 4.5 കസ്റ്റമറേഷനും ലഭിക്കും. മീഡിയ ടെക്ക് ഹീലിയോ പി22 ആണ് ഇതിലെ ചിപ്പ്. 4ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 32 ജിബിയാണ് ഫോണിന്‍റെ ഇന്‍ബില്‍ഡ് മെമ്മറി. എന്നാല്‍ ചൈനയില്‍ ഇറങ്ങിയ വൈ93ക്ക് 64 ജിബിയാണ് ഇന്‍ ബില്‍ഡ് മെമ്മറി ശേഷി.

പിന്നില്‍ ഇരട്ട ക്യാമറയുള്ള ഫോണിന്‍റെ പ്രഥമ സെന്‍സര്‍ 13- എംപിയാണ്. രണ്ടാമത്തെ സെന്‍സര്‍ 2 എംപി. മുന്നിലെ സെല്‍ഫി ക്യാമറ 8 എംപിയാണ്. 

click me!