
ഇതുവരെ ഇല്ലാത്ത നിരക്കിൽ സമഗ്രമായ വോയ്സ്, ഡേറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാംപ്യൻ പായ്ക്കുമായി വോഡഫോൺ ഇന്ത്യ. വോഡഫോൺ ഛോട്ടാ ചാംപ്യൻ പായ്ക്കിലൂടെ പ്രീ പെയ്ഡ് വരിക്കാർക്ക് 38 രൂപയ്ക്ക് 100 ലോക്കൽ, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും.
പുതുമ നൽകുന്നതും വരിക്കാർക്ക് കൂടുതൽ മൂല്യം നൽകുന്നതുമായ പായ്ക്കാണിതെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്‌ല പറഞ്ഞു. ഇത്രയും മിതമായ നിരക്കിൽ ഒരു മാസത്തേക്ക് കണക്റ്റഡായിരിക്കാനുള്ള ഇത്തരത്തിലുളള ആദ്യത്തെ സംയോജിത പായ്ക്കാണിതെന്നും വരിക്കാർക്കുള്ള അധിക നേട്ടമായി 100 എംബി ഡേറ്റയും നൽക്കുന്നുണ്ടെന്നും ഇനി തടസമില്ലാതെ വോഡഫോണിന്റെ ഏറ്റവും മികച്ച നെറ്റ്‌വർക്കായ സൂപ്പർനെറ്റ് 4ജി എല്ലാവർക്കും ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാർ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 38 രൂപയ്ക്കു റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് 100 ലോക്കൽ, എസ്ടിഡി കോളുകളും 200 എംബിയുടെ 2ജി ഡേറ്റയും ലഭ്യമാകും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam