
കൊച്ചി: 1000,500 നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എടിഎമ്മുകളില്‍ പണം ഇല്ലെന്നതാണ് പ്രധാനമായും നേരിടുന്ന പ്രശ്നം. പണം നിറച്ചിരിക്കുന്ന എടിഎമ്മുകള്‍ ഏതെന്ന് കൃത്യമായി വിവരം നാട്ടുകാര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ പണമുള്ള എടിഎമ്മുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിയിക്കാന്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് 7പിഎം സ്റ്റാറ്റസ് എന്ന ഫേസ്ബുക്ക് പേജ്.
ഈ പേജിലെ അലെര്‍ട്ട് പ്രകാരം #LiveATMAlert എന്ന ഹാഷ് ടാഗില്‍ വരുന്ന ന്യൂസ് ഫീഡുകള്‍ ലൈവ് വീഡിയോയായി ചെയ്യുന്നു. പണമുള്ള എടിഎമ്മുകളില്‍ എത്തുന്നവര്‍ ആ എടിഎം എവിടെയാണ് എന്നത് ഈ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. നൂറുകണക്കിന് എടിഎം വിവരങ്ങള്‍ ഈ പോസ്റ്റിന് അടിയില്‍ കാണാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam