സാംസങ്ങ് നോട്ട് 7ന് സംഭവിച്ചത് എന്ത് പുതിയ വെളിപ്പെടുത്തല്‍

By Web DeskFirst Published Dec 7, 2016, 12:50 PM IST
Highlights

സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബാറ്ററിയിലെ തകരാര്‍ മൂലയാണ് പൊട്ടിത്തെറിയെന്ന് പറയുന്ന സാംസങ്ങ് നോട്ട് 7 ഫോണുകള്‍ വിവിധ രാജ്യങ്ങളില്‍ തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തില്‍ അല്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.

ഇന്‍സ്ട്രമെന്‍റല്‍ എന്ന കാലിഫോര്‍ണിയന്‍ കമ്പനിയാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ഗ്യാലക്സി 7 ന്‍റെ ഡിസൈനിംഗില്‍ സംഭവിച്ച പിഴവ് ആണ് പ്രശ്നങ്ങള്‍ക്ക് കാരണം. സാംസങ്ങിന്‍റെ എഞ്ചിനീയര്‍മാര്‍ നോട്ട്7 ഡിസൈന്‍ ചെയ്തപ്പോള്‍ അത് ബാറ്ററിക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന രീതിയിലാണ്. 

ഇത് പ്രകാരം ഫോണിന്‍റെ കൂടുതല്‍ ഉപയോഗം ബാറ്ററിയില്‍ സ്പാര്‍ക്ക് ഉണ്ടാക്കുവാന്‍ കാരണമാക്കും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഡിസൈനിലെ പാളിച്ചകളുടെ ചിത്രങ്ങളും ഇന്‍സ്ട്രമെന്‍റല്‍ പുറത്തുവിട്ടിട്ടുണ്ട്.

click me!