
മുഖം സ്കാൻ ചെയ്ത് (ഫെയ്സ് ഐഡി) ഉടമയെ തിരിച്ചറിഞ്ഞ ശേഷം അൺലോക്ക് ആകുന്ന ഫോണുകൾ വിപണിയിലെത്തിയത് സ്വകാര്യതയും സുരക്ഷയും കൂടി മുന്നിൽ കണ്ടാണ്. എന്നാൽ ഇതിനെ മറികടന്ന് ആപ്പിളിന്റെ ഐ ഫോൺ എക്സ് അൺലോക്ക് ചെയ്ത പത്തുവയസുകാരന്റെ കഥയും വീഡിയോയും വൈറലാവുകയാണ്. അമ്മയുടെ ഫോൺ തന്നെയാണ് ബാലൻ സുരക്ഷയുടെ പൂട്ട് തകർക്കുന്ന പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
അമ്മാർ മാലിക്ക് എന്ന ബാലനാണ് അമ്മയുടെ ഫോൺ ഫെയ്സ് ഐഡിയില്ലാതെ തന്നെ അൺലോക്ക് ചെയ്ത് ഞെട്ടിച്ചത്. പുതിയ ഐഫോണ്‍ എക്സ് വാങ്ങി ഫെയ്സ് ഐഡി രജിസ്റ്റർ ചെയ്ത ഉടനെയായിരുന്നു പത്തുവയസുകാരൻ ഫോൺ വാങ്ങി സെക്കൻറുകൾകൊണ്ട് അൺലോക്ക് ചെയ്ത് അമ്മക്ക് നൽകിയത്. ഏഴ് ലക്ഷത്തിൽ അധികം പേർ കുറഞ്ഞ സമയത്തിനകം വീഡിയോ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam