
ന്യൂയോര്‍ക്ക്: സെക്സ് കളിപ്പാട്ടങ്ങള്‍ പോലെ മനുഷ്യന്‍റെ ലൈംഗിക അഭിരുചികളെ റോബോട്ടുകള്‍ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നാണ് വാര്‍ത്തകള്‍. ഏറ്റവും അവസാനമായി ലോകത്തിന്‍റെ സാങ്കേതിക വിപ്ലവത്തിന്‍റെ ഉറവിടമായ സിലിക്കണ്‍ വാലിയില്‍ നിന്നാണ് വാര്‍ത്ത. റോബോട്ട് നിര്‍മ്മാതാക്കളായ റിയൽബോട്ടിക്സ് ആണ്‍ സെക്സ് റോബോട്ടിനെ ഇറക്കാന്‍ പോകുന്നു. ഹെന്‍ട്രി എന്നാണ് ഇതിന് നല്‍കുന്ന പേര്. ഹെന്‍ട്രി എന്ന ബ്രാന്‍റ് നെയിമില്‍ ഇറങ്ങുന്ന റോബോട്ടിന്‍റെ വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നത് കൃത്രിമ ബുദ്ധിയായിരിക്കും.സിലിക്കണ്‍ വാലിയിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് ഇതിന് വേണ്ടിയുള്ള എഐ സംവിധാനം നിര്‍മ്മിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ഒരു പുരുഷ കോമളന് വേണ്ട എല്ലാ കഴിവും ഹെന്‍ട്രിക്ക് ഉണ്ടാകും. സിക്സ് പാക്ക് സുന്ദരന്‍ കാഴ്ചയില്‍ എല്ലാ തികഞ്ഞ പുരുഷനായിരിക്കും. എന്നാല്‍ ഹെന്‍ട്രിയുടെ വരവിന് ഒപ്പം ഒരു ചോദ്യം ഉയരുന്നുണ്ട്. ഈ റോബോട്ടുകള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ എന്ത് ചെയ്യും?, അതിന് മേലുള്ള ചൂടുള്ള ചര്‍ച്ചകളും അമേരിക്കയിലും പാശ്ചാത്യനാടുകളിലും നടക്കുകയാണ്. റോബോട്ടുകള്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ പ്രവണത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉപയോഗിച്ച പ്രോഗ്രാം ഉണ്ടാക്കിയവരാണ് ഉത്തരവാദികള്‍ എന്നാണ് നിയമരംഗത്തിന്‍റെ വാദം. അടുത്തിടെ ഈ കാര്യം വ്യക്തമായി സൂചിപ്പിച്ച് റോബട്ടിക്സ് വിദഗ്ധനും ഫൗണ്ടേഷൻ ഓഫ് റെസ്പോൺസിബിൾ റോബട്ടിക്സ് അംഗവുമായ പ്രഫ. നോയൽ ഷാർക്കി രംഗത്ത് എത്തിയിരുന്നു.
ഇദ്ദേഹത്തിന്‍റെ സെക്സ് റോബട്സ് ആൻഡ് യുഎസ് എന്ന ഡോക്യൂമെന്‍ററിയില്‍ സെക്സ് റോബട്ടുകളെയും പോലെ പുരുഷ സെക്സ് റോബട്ടിനും സ്വന്തമായി ലൈംഗിക താല്‍പ്പര്യം കാണില്ല. എഐ പ്രോഗ്രാമിങ്ങിലൂടെയാണ് അവയുടെ പ്രവർത്തനം. അതാണ് അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്, അത് കൊണ്ട് തന്നെ സെക്സ് റോബട്ട് ഒരു മനുഷ്യ സ്ത്രീയെ ബലമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പ്രേരിപ്പിക്കുകയോ, ചെയ്യുകയോ ചെയ്താല്‍ ആ റോബോട്ടിന്‍റെ പ്രോഗ്രാമര്‍ നിയമനടപടിക്ക് വിധേയനാകേണ്ടി വരും എന്ന് പറയുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam