സിനോ വീബോയുടെ പോര്‍ട്ടലുകള്‍ ചൈന റദ്ദാക്കി

By Web DeskFirst Published Jan 29, 2018, 10:14 AM IST
Highlights

അശ്ലീലവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൈക്രോബ്ലോഗിങ്ങ് വെബ്‌സൈറ്റായ  സിനോ വീബോ പോര്‍ട്ടലുകള്‍ ചൈന റദ്ദാക്കി. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതിനെ തുടര്‍ന്നാണ് സൈറ്റ് റദ്ദാക്കിയത്.

സിന വീബോയുടെ ഹോട്ട് സേര്‍ച്ച് സൈറ്റ്, സെലിബ്രിറ്റി വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍ തുടങ്ങിയവയാണ് റദ്ദാക്കിയിരിക്കുന്നത്. ഈ പോര്‍ട്ടലുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും സാമൂഹിക സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമായി 1.28 ലക്ഷം വെബ്‌സൈറ്റുകളാണ് ചൈന റദ്ദാക്കിയത്.

വീ ചാറ്റിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറിയതിന്റെ പേരില്‍ ഒരു ബ്ലോഗര്‍ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ദ ഗ്രേറ്റ് ഫയര്‍വോള്‍ എന്ന സംവിധാനത്തിലൂടെയാണ് ചൈന സൈബര്‍ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

click me!