
ലണ്ടന്‍: മലേറിയ തടയാനും കൊതുകിന്‍റെ ശല്യം അവസാനിപ്പിക്കാനും പുതിയ ഗവേഷണ ഫലം പുറത്ത്. രക്‌തത്തില്‍ ഐവര്‍മെക്‌ടിന്‍ എന്ന രാസവസ്‌തുവസ്‌തുവിന്‍റെ സാന്നിധ്യം വഴി മനുഷ്യനെ കുത്തുന്ന കൊതുകിന്‍റെ മരണത്തിന് ഇടയാക്കും. കെനിയ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട്, യു.എസ്. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
കെനിയയില്‍നിന്നുള്ള 139 വളണ്ടിയര്‍മാരുടെ സഹായത്തോടെയായിരുന്നു മരുന്നു പരീക്ഷണം. മലേറിയ രോഗികള്‍ അടക്കമുള്ളവരില്‍ ഐവര്‍മെക്‌ടിന്‍ കുത്തിവയ്‌ക്കുകയായിരുന്നു. മൂന്ന് ദിവസമാണു മരുന്ന് നല്‍കിയത്.
ഇവരുടെ രക്‌തം കുടിച്ച 97 ശതമാനം കൊതുകുകളും ചത്തതായി "ദ് ലാന്‍സെറ്റ് ഇന്‍ഫെക്‌ടിയസ് ഡിസീസ്" റിപ്പോര്‍ട്ട് ചെയ്‌തു. രാസഘടകം സ്വീകരിക്കുന്ന മനുഷ്യരുടെ രക്തത്തില്‍ 28 ദിവസം വരെ ഇതിന്‍റെ സാന്നിധ്യമുണ്ടാകും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam