മെസേജുകളോട് സ്റ്റിക്കറുകള്‍ വഴിയും റിയാക്ട് ചെയ്യാം; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറിന്‍റെ പണിപ്പുരയില്‍

Published : Apr 29, 2025, 03:59 PM ISTUpdated : Apr 29, 2025, 04:02 PM IST
മെസേജുകളോട് സ്റ്റിക്കറുകള്‍ വഴിയും റിയാക്ട് ചെയ്യാം; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറിന്‍റെ പണിപ്പുരയില്‍

Synopsis

വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാനുള്ള ഫീച്ചര്‍ വരുന്നു

തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കറിലൂടെ റിയാക്ട് ചെയ്യാനുള്ള ഫീച്ചറാണ് പരീക്ഷണഘട്ടത്തിലുള്ളത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമിലാണ് മെറ്റ മെസേജുകള്‍ക്കും മീഡിയകള്‍ക്കുമുള്ള സ്റ്റിക്കര്‍ റിയാക്ഷന്‍ പരീക്ഷിക്കുന്നത്. വാട്സ്ആപ്പ് ആന്‍ഡ്രോയ് 2.25.13.23 ബീറ്റാ വേര്‍ഷനില്‍ ഈ പുത്തന്‍ ഫീച്ചര്‍ കാണാം. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമില്‍ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും. 

വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാനുള്ള ഫീച്ചര്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഒരു മെസേജിനോട് അതിവേഗം പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്കാകും. സ്റ്റിക്കര്‍ കീബോര്‍ഡിലുള്ളതും വാട്സ്ആപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ‍് ചെയ്തതുമായ എല്ലാ സ്റ്റിക്കറുകളും ഇത്തരത്തില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചന. മറ്റ് ആപ്പുകളില്‍ നിന്ന് എടുക്കുന്ന തേഡ്-പാര്‍ട്ടി സ്റ്റിക്കറുകളും ഇത്തരത്തില്‍ മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാന്‍ ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കര്‍ റിയാക്ഷന്‍ നല്‍കാനുള്ള സൗകര്യം നിലവില്‍ ഐമെസേജിലുണ്ട്. 

വാട്‌സ്ആപ്പില്‍ ഒരു മെസേജ് ലഭിച്ചാല്‍, ആ മെസേജില്‍ ലോംഗ് പ്രസ് ചെയ്‌താല്‍ ഇമോജികളും സ്റ്റിക്കറുകളുമുള്ള പോപ്-അപ് മെനു പ്രത്യക്ഷപ്പെടും. നിലവില്‍ വാട്‌സ്ആപ്പില്‍ മെസേജകളോടും മീഡിയ ഫയലുകളോടും ഇമോജി റിയാക്ഷന്‍ നല്‍കാനുള്ള സംവിധാനമേ വാട്‌സ്ആപ്പിലുള്ളൂ, സ്റ്റിക്കര്‍ റിയാക്ഷനുള്ള സൗകര്യമില്ല. 

സമീപകാലത്ത് ഏറെ പുത്തന്‍ ഫീച്ചറുകളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ അധികൃതര്‍ കൊണ്ടുവന്നത്. വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. 'അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി' എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. 

Read more: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്
സാംസങ്ങും ആപ്പിളും പൊള്ളിയിട്ടും മോട്ടോറോള പിന്നോട്ടില്ല; അള്‍ട്രാ-തിന്‍ എഡ്‍ജ് 70 ഉടന്‍ ഇന്ത്യയിലെത്തും