വാട്സാപ്പില്‍ ഇനി 'ബിസിനസ്സും'; ബിസിനസ് ആപ്ലിക്കേഷന്‍  രംഗത്ത്

By Web DeskFirst Published Jan 19, 2018, 5:11 PM IST
Highlights

ന്യൂയോർക്ക്: ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുന്ന വാട്സാപ് ഫോർ ബിസിനസ് ആപ്ലിക്കേഷൻ രംഗത്ത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ് തുടക്കത്തിൽ ലഭ്യമാകുക. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ആപ്പിൽ കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്.

യൂസർ ചാറ്റ് രൂപത്തിൽ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ–മെയിൽ അഥവാ സ്റ്റോർ മേൽവിലാസങ്ങൾ, വെബ്സൈറ്റുകൾ, പ്രത്യേക ഇളവുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് കൈമാറാൻ ആപ്ലിക്കേഷൻ സഹായിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും അടുത്തുതന്നെ വാട്സാപ് ഫോർ ബിസിനസ് ആപ് ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബറിൽ വാട്സാപ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിൽ ബുക്‌ മൈ ഷോ തുടങ്ങി ഇന്ത്യയിൽ പ്രശസ്തമായ ബുക്കിങ് സൈറ്റുകളും പങ്കാളികളായിരുന്നു.
 

click me!