പണം അയക്കാന്‍ ഇനി വാട്ട്‌സ്ആപ്പ് മതി

By Web deskFirst Published May 30, 2018, 3:15 PM IST
Highlights

പണം ലഭിക്കേണ്ട ആളും വാട്ട്സ്ആപ്പ് പേയ്മെന്‍റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കു

വാട്ട്‌സ്ആപ്പ് വഴി പണം കൈമാറുന്നതിനുള്ള സംവിധാനം അടുത്ത ആഴ്ച്ച നിലവില്‍ വരും. ഇതിനായി ഫേസ്ബുക്ക്‌ മൂന്നു ബാങ്കുകളുമായി കരാറായി. 
എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് എന്നീ ബാങ്കുകളുമായാണ് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനായി ഫേസ്ബുക്ക്‌ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വൈകാതെ എസ്ബിഐയുമായും സഹകരിക്കാനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം.

ഇന്ത്യയില്‍ 20 കോടിയില്‍ അധികം ആളുകളാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ വാട്ട്‌സ്ആപ്പ് ഇത്തരം ഒരു സേവനം അവതരിപ്പിക്കുന്നത് നിലവിലുള്ള പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് വെല്ലുവിളിയായിരിക്കും എന്നാണ് വിലയിരുത്തല്‍. 

യുപിഐ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന പേയ്മെന്‍റ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളിൽ ലഭ്യമാകും. പേയ്മെന്‍റ് ഓപ്ഷന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ വാട്ട്‌സ് ആപ്പിന്‍റെ ലേറ്റസ്റ്റ് വെര്‍ഷന്‍ അപ്ഡേറ്റ് ചെയ്യേണ്ടിവരും. കൂടാതെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്തിട്ടും ഉണ്ടാകണം. 

വാട്ട്‌സ്ആപ്പ് സെറ്റിങ്ങ്സില്‍ നോട്ടിഫിക്കേഷന് താഴെയായിട്ടാകും പേയ്മെന്‍റ് ഓപ്ഷന്‍ ലഭ്യമാകുക. ഇതില്‍ ക്ലിക്ക് ചെയ്ത ശേഷം ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കണം. ര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന നമ്പര്‍ വേരിഫൈ ചെയ്യുക. അടുത്തതായി യുപിഐ സംവിധാനം ലഭ്യമാക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കണം. ഇതിനു ശേഷം ഏത് അക്കൗണ്ടിലേക്കാണോ പണം കൈമാറേണ്ടത് ആ അക്കൗണ്ട് നമ്പ‍ർ നൽകുക. പണം കൈമാറുമ്പോള്‍ രൂപയുടെ ചിന്നം ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.

എന്നാല്‍ പണം ലഭിക്കേണ്ട ആളും വാട്ട്സ്ആപ്പ് പേയ്മെന്‍റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കു. 

click me!