
വാട്ട്സ്ആപ്പിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. നേരം പുലര്‍ന്ന് ഉണര്‍ന്നെഴുന്നേൽക്കുന്ന ഒരാള്‍ ആദ്യം എടുക്കുന്നത് സ്‌മാര്‍ട്ട്ഫോണും, തുറക്കുന്നത് വാട്ട്സ്ആപ്പുമാണ്. പ്രിയപ്പെട്ടവര്‍ക്ക് ഒരു ഗുഡ് മോണിങ് സന്ദേശം അയച്ചിട്ടായിരിക്കും കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നത്. ചിലപ്പോള്‍ ഒരാള്‍ക്ക് മാത്രമായിരിക്കില്ല ഗുഡ്മോണിങ് സന്ദേശം. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കാളിക്കുമൊക്കെ അയയ്‌ക്കും. ഇന്ത്യയിൽ രാവിലെ എട്ടു മണി ആകുന്നതിന് മുമ്പ് വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് ലക്ഷകണക്കിന് ഗുഡ് മോണിങ് സന്ദേശങ്ങളായിരിക്കും. ഈ ഗുഡ്മോണിങ് സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് സെര്‍വറിന് താങ്ങാനാകുന്നില്ലെന്നാണ് പുതിയ വിവരം. രാവിലെ ആറു മണി മുതൽ എട്ടു മണിവരെയുള്ള സമയത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും ഒരു ദിവസം ആദ്യമായി വാട്ട്സ്ആപ്പ് ഉപയോഗിച്ചുതുടങ്ങുന്നത്. ഈ സമയത്ത് സെര്‍വറിന് താങ്ങാവുന്നതിലേറെ ലോഡാണ് വഹിക്കേണ്ടിവരുന്നതെന്ന് വാട്ട്സ്ആപ്പ് തന്നെ വ്യക്തമാക്കുന്നു. പുതുവര്‍ഷ പുലരിയിൽ ഹാപ്പി ന്യൂ ഇയര്‍ സന്ദേശങ്ങള്‍കൊണ്ട് വാട്ട്സ്ആപ്പ് നിറഞ്ഞതോടെയാണ് ആപ്പ് തന്നെ ഡൗണായിപ്പോയത്. 20 കോടി സന്ദേശങ്ങളാണ് 2018 ജനുവരി ഒന്നിന് രാവിലെ ഇന്ത്യയിൽമാത്രം വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചത്. ഒരു നിശ്ചിത സമയത്ത് ഇത്രയധികം സന്ദേശങ്ങള്‍ വാട്ട്സ്ആപ്പിലൂടെ അയച്ചതിനുള്ള ലോകറെക്കോര്‍ഡും ഇതാണ്. ഗുഡ് മോണിങ് സന്ദേശങ്ങള്‍ വെറും ടെക്‌സ്റ്റ് മാത്രമല്ല, വീഡിയോ, ആനിമേഷൻ, ഓഡിയോ എന്നിങ്ങനെ മള്‍ട്ടിമീഡിയ ഫോര്‍മാറ്റിലാണ് കൂടുതലും. ഇതുകാരണം വാട്ട്സ്ആപ്പിന് താങ്ങേണ്ടിവരുന്ന ലോഡ് വളരെ വലുതാണ്. ഏതായാലും ഇന്ത്യക്കാരുടെ ഗുഡ് മോണിങ് സന്ദേശം കാരണം പൊറുതി മുട്ടിയ വാട്ട്സ്ആപ്പ് സെര്‍വര്‍ പരിധി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇതിനിടയിൽ വാട്ട്സ്ആപ്പിലെ ഇന്ത്യക്കാരുടെ ഗുഡ്മോണിങ് സന്ദേശങ്ങളുടെ അതിപ്രസരം ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗൂഗിളും വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam