പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

By Web DeskFirst Published May 7, 2017, 5:33 AM IST
Highlights

ഏറ്റവും പുതിയ ഫീച്ചറുമായി ലോകത്തെ ജനപ്രിയ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. പ്രിയപ്പെട്ട മൂന്നു വാട്‌സ്ആപ്പ് ചാറ്റുകളോ ഗ്രൂപ്പുകളോ പിന്‍ ചെയ്ത് വയ്ക്കാവുന്ന ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ചാറ്റ് ലിസ്റ്റില്‍ ആദ്യം പിന്‍ ചെയ്യുന്ന ചാറ്റാകും കാണാവുന്നത്.  പിന്‍ ഓണ്‍ ദ ടോപ്പ് എന്ന പുതിയ സവിശേഷത വാട്‌സ്ആപ്പ് 2.17.162 വേര്‍ഷനിലോ അതിനു ശേഷമുളളതിലോ ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ബീറ്റ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

ചെയ്യേണ്ടത് ഇത്രമാത്രം: പിന്‍ ചെയ്യേണ്ട ചാറ്റോ ഗ്രൂപ്പോ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ മുകളില്‍ പിന്‍ ഓപ്ഷനോടൊപ്പം ബാര്‍ മെനു സജീവമാകും. ഇനി പിന്‍ ചിഹ്‌നം തെരഞ്ഞെടുക്കുക. 1.2 ബില്യണ്‍ ജനങ്ങളാണ് നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡി പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്.

click me!