
വാട്സ് ആപ്പിന് പുതിയതായി അവതരിപ്പിച്ച ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. വാട്ട്സ്ആപ്പിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് വാട്സ്ആപ്പ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ചത്. എന്നാൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്താല്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകും എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് പറയുന്നത്.
ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ഒരു പാസ് കോഡ് നൽകിയാണ് ആക്ടിവേറ്റ് ചെയ്യുന്നത്. അതിനു ശേഷം ഒരു ഇ മെയിൽ അഡ്രസ് കൂടി നൽകണം. ഇത് ഓപ്ഷണലാണ്. പക്ഷെ എന്തെങ്കിലും കാരണത്താൽ പാസ് കോഡ് മറന്നു പോയാൽ ബാക്കപ്പ് മെയിൽ അയയ്ക്കുന്നത് ഇ-മെയിലിലേക്കാവും. എന്നാൽ പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയിൽ ലഭിയ്ക്കാതിരിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനുള്ളിൽ വാട്സ്ആപ്പ് ഡിലീറ്റാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ 30 ദിവസത്തിനുള്ളിൽ വേരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആകുകയും പഴയ ചാറ്റുകൾ നഷ്ടപ്പെടുകയും ചെയ്യും.
ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്നതോടെ വാട്സ്ആപ്പിൽ സ്ഥിരമായി പോപ്പ് അപ്പ് മെസേജുകൾ നിരന്തരം ശല്യം ചെയ്യപ്പെട്ടേക്കും. പാസ്കോഡ് മറന്നുപോകാതിരിക്കാൻ ആപ്പ് ഇടയ്ക്കിടെ പാസ് കോഡ് ആവശ്യപ്പെടും. ഇത് ഒഴിവാക്കുന്നതിനായി നിലവിൽ വാട്സ്ആപ്പിൽ ഓപ്ഷനില്ല. പാസ് കോഡ് മറന്നുപോയാൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഇമെയിൽ അഡ്രസ് നൽകേണ്ടത് അനിവാര്യമാണ്.
എന്നാൽ ഇ മെയിൽ വാട്സ് ആപ്പ് വെരിഫൈ ചെയ്തതല്ലാത്തതിനാൽ എന്തെങ്കിലും കാരണത്താൽ അഡ്സ്ര് തെറ്റായാണ് നൽകിയിരിക്കുന്നതെങ്കിൽ അത് വെരിഫിക്കേഷനെ ബാധിക്കും. മാത്രമല്ല വാട്സ് ആപ്പിന്‍റെ പേരിലുള്ള വ്യാജ മെയിലുകളും അതുവഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ബാക്കപ്പിനായി നൽകുന്ന ഇ-മെയിലിലേക്ക് പരസ്യതാത്പര്യമുള്ള മെയിലുകൾ വരാനുള്ള സാധ്യതയും ഉണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam