വാട്ട്സ്ആപ്പില്‍ തന്നെ യൂട്യൂബ് കാണാം; പിഐപി വരുന്നു

First Published Aug 4, 2018, 7:29 PM IST
Highlights

ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ യൂട്യൂബ്, വാട്ട്സ്ആപ്പ് വീഡിയോകളുമായി ഇന്‍റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. 

വാട്ട്സ്ആപ്പിന്‍റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ യൂട്യൂബ്, വാട്ട്സ്ആപ്പ് വീഡിയോകളുമായി ഇന്‍റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. 

ഈ ഫീച്ചറില്‍ ഇനിയും അപ്ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും.

വീഡിയോ കാണാം

click me!