
മുംബൈ: വമ്പന്‍ ഓഫറുകളുമായി ആമസോണിന്‍റെ ഫ്രീഡം സെയില്‍ ആഗസ്റ്റ് 9 മുതല്‍ 12വരെ നടക്കും. സ്മാര്‍ട്ട് ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, വസ്ത്രം എന്നിവയ്ക്ക് വന്‍ ഓഫറാണ് ഈ സമയത്ത് ആമസോണ്‍ നല്‍കുന്നത്. ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്ക്, എക്സേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ വിവിധ മൊബൈല്‍ ബ്രാന്‍റുകള്‍ക്ക് ലഭിക്കും. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട ലഭിക്കും.
വണ്‍പ്ലസ് 6, മോട്ടോ ജി6, നോക്കിയ6, ഹോണര്‍ 7സി എന്നീ മുന്‍നിര ബ്രാന്‍റുകള്‍ക്ക് ഓഫറുകള്‍ ലഭിക്കും. പുതിയ ഫോണുകളായ വിവോ നെക്സിനും, വിവോ എക്സ് 21നും ഓഫറുകള്‍ ലഭിക്കും. ഇതിന് പുറമേ ഷവോമി, ഹോണര്‍, മോട്ടോ,സാംസങ്ങ് എന്നിവയുടെ മറ്റ് മോഡലുകള്‍ക്കും കിഴിവുണ്ട്. പ്രീമിയം മോഡലുകളായ സാംസങ്ങ് ഗ്യാലക്സി നോട്ട് 9, വാവ്വേ നോവ 3ഐ, ബ്ലാക്ക്ബെറി കീ2, ഹോണര്‍ പ്ലേ എന്നീ പ്രീമിയം മോഡലുകളും ഫ്രീഡം സെയിലിന്‍റെ ഭാഗമായി ലഭ്യമാക്കും.