ഡിസംബര്‍ 31ന് നിങ്ങളുടെ വാട്ട്സ്ആപ്പ് നിലച്ചേക്കും, ചെയ്യേണ്ടത് ഇത്.!

By Web DeskFirst Published Dec 25, 2017, 6:15 PM IST
Highlights

ന്യൂയോര്‍ക്ക്: 2017 വിടവാങ്ങുമ്പോള്‍‌ ചില പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിടവാങ്ങുകയാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന്‍റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പ് ബ്ലാക്ക്ബെറി, വിന്‍ഡോസ് ഫോണുകളിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ബ്ലാക്ബെറി 10, വിന്‍ഡോസ് 8 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉള്ള ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്ട്സ്ആപ്പ് ലഭ്യമാകില്ല.

വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് ഈ കാര്യം വെളിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സപ്പോര്‍ട്ട് അവസാനിപ്പിക്കാനാണ് വാട്ട്സ്ആപ്പ് ഇരുന്നതെങ്കിലും അത് പിന്നീട് ഡിസംബര്‍ 31വരെ നീട്ടുകയായിരുന്നു. അതേ സമയം ആന്‍‍ഡ്രോയ്ഡ് 2.3.7 പതിപ്പ് ഫോണുകളിലും വാട്ട്സ്ആപ്പ് നിലയ്ക്കും. ആന്‍‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രേ‍ഡ് പതിപ്പില്‍ 2020 ഫെബ്രുവരിവരെ വാട്ട്സ്ആപ്പ് ലഭിക്കും. 

നേരത്തെ നോക്കിയയുടെ സിംബിയന്‍ ഫോണുകളില്‍ ജൂണ്‍മാസം മുതല്‍ തന്നെ വാട്ട്സ്ആപ്പ് നിലച്ചിരുന്നു. ഫോണുകള്‍ മാറ്റിയാല്‍ വാട്ട്സ്ആപ്പ് സേവനം ലഭിക്കുമെന്നാണ് ബ്ലോഗ് പോസ്റ്റില്‍ വാട്ട്സ്ആപ്പ് പറയുന്നത്. അതേസമയം ഇതോടെ വാട്ട്സ്ആപ്പ് പൂര്‍ണ്ണമായും ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളിലേക്ക് ശ്രദ്ധതിരിക്കുകയാണ്.

click me!