ശ്രദ്ധിക്കണം അംബാനെ; ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കും

Published : Jun 28, 2024, 07:27 AM ISTUpdated : Jun 28, 2024, 07:31 AM IST
ശ്രദ്ധിക്കണം അംബാനെ; ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കും

Synopsis

വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്‌‌സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ... എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ, സ്ഥിരമായി വാട്‌‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്‌‌സ്ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്‌‌സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിൾ, വാവേ, ലെനോവോ, എൽജി, മോട്ടോറോള, സാംസങ്  തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് അക്കൂട്ടത്തിലുള്ളത്. വാട്‌‌സ്ആപ്പ് ഒഴിവാക്കാനാകാതെ ഉപയോഗിക്കുന്നവരാണെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.

പഴയ ഒഎസിലും സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഇതാദ്യമായല്ല വാട്‌‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഓരോ വർഷവും നിശ്ചിത മോഡലുകളെയാണ് ആപ്പ് സേവനപരിധിയിൽ നിന്ന് ഒഴിവാക്കുന്നത്. ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തിലുണ്ട്. ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും ആപ്പ് ലഭ്യമാകില്ല.

സ്മാർട്ട്ഫോണുകളാണെങ്കിൽ നിശ്ചിത കാലത്തേക്കായിരിക്കും കമ്പനികൾ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡുകളും സുരക്ഷാ അപ്ഡേറ്റുകളും നല്കുന്നത്. ഈ പരിധി കഴിഞ്ഞാൽ ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാനായെന്ന് വരില്ല. മാത്രമല്ല, മൊബൈൽ ആപ്പുകളും നിശ്ചിത കാലം കഴിഞ്ഞാൽ ഫോണുകളെ സേവന പരിധിയിൽ നിന്ന് തന്നെ ഒഴിവാക്കും. ആപ്പ് പ്രവർത്തിക്കണമെങ്കിൽ ആൻഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐഒഎസ് 12 ഒഎസിലോ പ്രവർത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം.

സാംസങ്- ഗാലക്‌സി എസ് പ്ലസ്, ഗാലക്‌സി കോർ, ഗാലക്‌സി എക്‌സ്പ്രസ് 2, ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 ആക്ടീവ്, ഗാലക്‌സി എസ്4 മിനി, ഗാലക്‌സി എസ്4 സൂം, മോട്ടോറോള - മോട്ടോ ജി, മോട്ടോ എക്‌സ്, ആപ്പിൾ - ഐഫോൺ 5, ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ (ഒന്നാം തലമുറ), വാവേ - അസെന്റ് പി6 എസ്, അസെന്റ് ജി525, വാവേ സി199, വാവേ ജിഎക്‌സ്1, വാവേ വൈ625, ലെനോവോ- ലെനോവോ 46600, ലെനോവോ എ858ടി, ലോനോവോ പി70, ലെനോവോ എസ്890, സോണി - എക്‌സ്പീരിയ സെഡ്1, എക്‌സ്പീരിയ ഇ3, എൽജി- ഒപ്റ്റിമസ് 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് ജി,ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എൽ7 എന്നിവയെയാണ് ആപ്പ് സേവനപരിധിയിൽ നിന്നൊഴിവാക്കുന്നത്.

Read more: സെര്‍ച്ച് കൂടുതല്‍ ഈസിയാകും, കെട്ടിലുംമട്ടിലും അടിമുടി മാറ്റവുമായി ഗൂഗിള്‍ ക്രോം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്