വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു

By Web DeskFirst Published Oct 23, 2016, 7:17 AM IST
Highlights

പുതിയ ആപ്പ് അപ്ഡേറ്റ് ചെയ്ത് വിന്‍ഡോസ് ഫോണ്‍ യൂസര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം. അപ്പുറമുള്ള ആളുടെ കൈവശം വിന്‍ഡോസ് ഫോണും അതില്‍ വീഡിയോ കോളിംഗ് ഫീച്ചറും ഉണ്ടാകണം. അല്ലെങ്കില്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുകയില്ല. ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ വരും. 

വോയ്സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വീഡിയോ കോള്‍ ഫീച്ചര്‍ വഴി യൂസര്‍മാര്‍ക്ക് മറുതലയ്ക്കുള്ള ആളെ കണ്ട് സംസാരിക്കാം. ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും.

click me!