
കോട്ടയം : മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും അടക്കം പ്രമുഖര്‍ ഉള്‍പ്പെട്ട വാട്ട്സ്ആപ്പ് ഗൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് യുവതിയുടെ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എത്തിയത്.പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
എന്നാല്‍ വീഡിയോ അയച്ച സംഭവം വ്യാപക ചര്‍ച്ചയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വലിയ സാങ്കേതികജ്ഞാനമില്ലാത്തതിനാല്‍ വീഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും ഇയാള്‍ വിശദീകരണം നല്‍കി.
വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പ് അംഗങ്ങളില്‍ പലരും അറിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇയാളില്‍ നിന്നു വിശദീകരണം തേടിയേക്കും. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ തലസ്ഥാനത്തെ പല പ്രമുഖരും ഗ്രൂപ്പില്‍ അംഗങ്ങളാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam