ഇഷ്​ട ഭക്ഷണം വാതിൽപടിയിൽ എത്തിക്കാൻ ‘ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​’ വരുന്നു

Published : Aug 10, 2017, 09:53 PM ISTUpdated : Oct 05, 2018, 03:13 AM IST
ഇഷ്​ട ഭക്ഷണം വാതിൽപടിയിൽ എത്തിക്കാൻ ‘ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​’ വരുന്നു

Synopsis

രാജ്യത്തി​ൻ്റെ ഏതെങ്കിലും ഭാഗത്ത്​ പോയപ്പോൾ അവിടെ നിന്ന്​ കഴിച്ച പ്രശസ്​തമായ ഭക്ഷണ വിഭവം നിങ്ങളെ കൊതിപ്പിച്ചിട്ടു​ണ്ടോ? അവ ഒരിക്കൽ കൂടി കഴിക്കാൻ യാത്രയും ദൂരവും നിങ്ങൾക്ക്​ മുന്നിൽ തടസമായിട്ടുണ്ടോ? എങ്കിൽ നിങ്ങളെ കാത്ത്​ ഒരു സന്തോഷവാർത്ത. ഇഷ്​ടഭക്ഷണം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ്​ രാജ്യത്തെ രുചി വൈവിധ്യം നാടാകെ എത്തിക്കാനുള്ള പദ്ധതിയുമായി രംഗത്ത്​ വന്നിരിക്കുന്നത്​. ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​ എന്ന പേരിലാണ്​ ഒാൺലൈൻ ആയി ഭക്ഷണം ഒാർഡർ നൽകിയാൽ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്​.

പ്രാദേശികമായി ലഭിക്കാൻ ബുദ്ധിമുട്ടുള്ളതും നിങ്ങളെ കൊതിപ്പിക്കുന്നതുമായ ഭക്ഷണ വിഭവം ഒാൺലൈനായി ലഭ്യമാക്കാനാണ്​ ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ് വഴി ലക്ഷ്യമിടുന്നത്​. മധുരപലഹാരങ്ങൾ, ലഘുഭക്ഷണം, ഡ്രൈ ഫ്രൂട്​സ്​, നംകീൻ, അച്ചാറുകൾ, ജാമുകൾ, തേയില, കോഫി, മറ്റ്​ പ്രധാന മുഖ്യ ഭക്ഷണ ഇനങ്ങൾ തുടങ്ങിയ എത്തിക്കാനാണ്​ ലക്ഷ്യമിടുന്നത്​. നിങ്ങളുടെ വീട്ടിലിരുന്ന്​ നിങ്ങൾക്ക്​ രുചികരമായ ഭക്ഷണം ഒാർഡർ ചെയ്യാനാകും. സത്യസന്ധമായ വില, വിശ്വാസയോഗ്യമായ വിതരണം, മികച്ച സേവനാനുഭവം എന്നിവയിൽ  പ്രത്യേക ശ്രദ്ധപുലർത്തുമെന്നാണ്​ ഇവർ ഉറപ്പുപറയുന്നത്​.

ഗുജറാത്ത്​ സ്​നാക്​സ്​, ഡാർജിലിങ്​ ഗ്രീൻ ടീ, ​കൂർഗ്​ കോഫി, ഹരിയാനയിലെ പച്ച്​രംഗ അച്ചാർ, മുംബൈ ഡ്രൈ ഫ്രൂട്​സ്​ മുതൽ ഉൗട്ടിയിലെ ചോ​ക്ലേറ്റ്​ വരെ, കാശ്​മീരി കുങ്കുമം, രത്​നഗിരി മാങ്ങാ ജാം എന്നിങ്ങനെ പ്രശസ്​ത ഭക്ഷണ ഇനങ്ങൾ യഥാർഥ ഉൽപ്പാദകരിൽ നിന്ന്​ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.  

എസ്​.യു ശിവപ്രസാദ്​ എന്ന തിരുവനന്തപുരത്തെ ഒരു ടെക്കിയുടെ ആശയമാണ്​ ‘ടേസ്​റ്റ്​ ഒാഫ്​ മൈ ടേസ്​റ്റ്​’. ടെക്​നോ പാർക്കിൽ ​ഐ.ടി കമ്പനി നടത്തുന്ന ശിവ്രപ്രസാദ്​ ഒ​ട്ടേറെ സംസ്​ഥാനങ്ങളിൽ യാത്ര ചെയ്തപ്പോൾ അവിടങ്ങളിലെ തനത്​ ഭക്ഷണവിഭവങ്ങൾ തന്നെ കൊതിപ്പിച്ചതായി പറയുന്നു. രാജ്യത്തി​ൻ്റെ വടക്ക്​, കിഴക്ക്​ ഭാഗങ്ങളിൽ ജീവിക്കുകയും പഠിക്കുകയും ചെയ്​ത കമ്പനിയിലെ ജീവനക്കാർക്കും സമാന അനുഭവമാണുണ്ടായത്​. രുചികരമായ ഇൗ ഭക്ഷണങ്ങൾ നഷ്​ടമാകുന്നത്​ സംബന്ധിച്ച ചർച്ചകളിൽ നിന്നാണ്​ ടേസ്​റ്റ്​ ഒാഫ്​ മൈ സ്​റ്റേറ്റ്​ എന്ന ആശയത്തി​ൻ്റെ ജനനം.

ഏതാനും മാസങ്ങൾക്കകം 12000ൽഅധികം പിന്തുടർച്ചക്കാരെയും മിക്ക പ്രധാന നഗരങ്ങളിൽ നിന്നുള്ള 1500ൽ അധികം ഉൽപ്പന്നങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്താനും കഴിഞ്ഞു. ബിരിയാണി ഉൾപ്പെടെയുള്ള ചില വിഭവങ്ങൾ ലഭ്യമാക്കാൻ ലഭിച്ച അ​പേക്ഷകൾ അവിശ്വസിനീയമായിരുന്നു. ഭാവിയിൽ വിദേശത്ത്​ കൂടി ലഭ്യമാക്കാൻ ലക്ഷ്യമുണ്ട്​. അടുത്ത ഡിസംബറിൽ പ്രധാന ഭക്ഷണ ഇനങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേളയും പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്​

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍