പുതുവര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് നിലയ്ക്കും

By Web DeskFirst Published Dec 31, 2016, 11:01 AM IST
Highlights

ജനുവരി മുതല്‍ ചില ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുന്നു എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇത് വീണ്ടും ഓര്‍മ്മിപ്പിച്ച് വാട്ട്സ്ആപ്പ് വീണ്ടും രംഗത്ത്. ഇപ്പോള്‍ ഉള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വാട്ട്സ്ആപ്പ് ലഭിക്കും. എന്നാല്‍ പുതുവര്‍ഷം മുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ്ആപ്പിന്‍റെ സേവനം നിലയ്ക്കും. 

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യം വാട്ട്സ്ആപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. വാട്ട്സ്ആപ്പ് ഇന്ന് നല്‍കുന്ന സേവനങ്ങള്‍ നല്‍കാന്‍ ഈ ഫോണുകള്‍ക്ക് സൗകര്യമില്ലാത്തതിനാലാണ് സേവനം അവസാനിപ്പിക്കുന്നത് എന്നാണ് വാട്ട്സ്ആപ്പ് വിശദീകരണം. 

പട്ടിക പ്രകാരം ബ്ലാക് ബെറി (ബ്ലാക്‌ബെറി 10 ഉള്‍പ്പെടെ), നോക്കിയ ട40, നോക്കിയ സിംബിയാന്‍ ട60, ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7.1, ഐഫോണ്‍ 3ജിഎസ്/ഐഒഎസ് 6 എന്നീ ഫോണുകളിലാണ് വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

click me!