ആരാണ് അലക്‌സാണ്ടർ വാങ്? എന്തിനാണ് സക്കർബർഗ് ഈ 28കാരനെ കോടികൾ കൊടുത്ത് മെറ്റയുടെ ഭാഗമാക്കിയത്?

Published : Nov 12, 2025, 10:52 AM IST
ceo of scale al alexandr wang

Synopsis

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സ്കെയിൽ എഐയുടെ സ്ഥാപകനാണ് അലക്‌സാണ്ടര്‍ വാങ്. 14.3 ബില്യൺ ഡോളറിന്‍റെ (ഏകദേശം 1.26 ലക്ഷം കോടി രൂപ) ഒരു പ്രധാന ഇടപാടിന്‍റെ ഭാഗമാണ് മെറ്റ സൂപ്പര്‍ ഇന്‍റലിജന്‍സ് ലാബില്‍ അലക്‌സാണ്ടര്‍ വാങിന്‍റെ നിയമനം.

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മേഖലയിലെ വലിയ പദ്ധതികൾ പരിചയപ്പെടുത്തി മെറ്റ. 28-കാരനായ അലക്സാണ്ടർ വാങിനെ മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്‌സിന്‍റെ മേധാവിയായി മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് നിയമിച്ചു. സ്കെയിൽ എഐയുടെ സ്ഥാപകനാണ് അലക്‌സാണ്ടര്‍ വാങ്. 14.3 ബില്യൺ ഡോളറിന്‍റെ (ഏകദേശം 1.26 ലക്ഷം കോടി രൂപ) ഒരു പ്രധാന ഇടപാടിന്‍റെ ഭാഗമാണ് ഈ നിയമനം. ഇത് സമീപകാലത്ത് എഐ മേഖലയിലെ ഏറ്റവും വലിയ നിയമനങ്ങളിൽ ഒന്നാണ്.

സിനിമാക്കഥപോലെ വാങ്ങിന്‍റെ ജീവിതം

അലക്സാണ്ടർ വാങിന്‍റെ കഥ ഒരു ഹോളിവുഡ് സിനിമ പോലെയാണ്. ന്യൂ മെക്‌സിക്കോയിലാണ് വാങ് ജനിച്ചത്. ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിൽ ജോലി ചെയ്‌തിരുന്ന ചൈനീസ് വംശജരായ ശാസ്ത്രജ്ഞരായിരുന്നു അദേഹത്തിന്‍റെ മാതാപിതാക്കൾ. കുട്ടിക്കാലം മുതൽ തന്നെ ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും വാങിന് അതീവ താല്‍പര്യമുണ്ടായിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) അദേഹം ചേർന്നു. പക്ഷേ 2016-ൽ അദേഹം പഠനം ഉപേക്ഷിച്ച് സ്കെയിൽ എഐ സ്ഥാപിച്ചു. മെഷീൻ ലേണിംഗ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ഉയർന്ന നിലവാരമുള്ള ഡാറ്റ സൃഷ്‌ടിക്കുക എന്നതായിരുന്നു സ്കെയിൽ എഐയുടെ ലക്ഷ്യം. പ്രധാന എഐ കമ്പനികൾക്ക് സ്കെയിൽ എഐ പെട്ടെന്ന് ഒരു അവശ്യ പങ്കാളിയായി മാറി. എൻവിഡിയ, ആമസോൺ, മെറ്റഡാറ്റ തുടങ്ങിയ കമ്പനികൾ അവരുടെ എഐ പ്രോജക്റ്റുകൾക്കായി സ്കെയിൽ എഐയുടെ ഡാറ്റയെ ആശ്രയിക്കാൻ തുടങ്ങി. 2024 ആയപ്പോഴേക്കും സ്കെയിൽ എഐയുടെ മൂല്യം ഏകദേശം 14 ബില്യൺ ഡോളറിലെത്തി. ഇത് വാങിനെ എഐ വ്യവസായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാക്കി.

മെറ്റയുടെ എഐ വിപ്ലവത്തിന് നേതൃത്വം നൽകുന്നു

2025 ജൂണിൽ, കമ്പനിയുടെ എഐ തന്ത്രത്തിന് അലക്‌സാണ്ടർ വാങ് നേതൃത്വം നൽകുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഇതിനായി മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്‌സ് എന്ന പേരിൽ ഒരു പുതിയ വിഭാഗം സൃഷ്‍ടിച്ചു. ഈ വിഭാഗം മെറ്റയുടെ എല്ലാ എഐ ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ എന്നിവ ഒരുമിപ്പിക്കുന്നു. ചുമതലയേറ്റ വാങ് മെറ്റയുടെ എഐ സിസ്റ്റങ്ങൾ പുനഃക്രമീകരിക്കാൻ തുടങ്ങി. ഈ പുനഃസംഘടന മെറ്റയുടെ എഐ ശ്രമങ്ങളെ നാല് പ്രധാന മേഖലകളായി വിഭജിച്ചു.

ഈ നീക്കം എന്തുകൊണ്ട് പ്രധാനമാകുന്നു?

സ്കെയിൽ എഐയിൽ മെറ്റയുടെ 14.3 ബില്യൺ ഡോളർ നിക്ഷേപം ഒരു കമ്പനിയെ ഏറ്റെടുക്കുക എന്നതു മാത്രമല്ല ലക്ഷ്യം. ഡാറ്റ അനോട്ടേഷൻ, ഇൻഫ്രാസ്ട്രക്‌ചർ, സ്കെയിലബിൾ പരിശീലന സംവിധാനങ്ങൾ എന്നിവയിലെ സ്കെയിൽ എഐയുടെ വൈദഗ്ദ്ധ്യം ശക്തമായ എഐ മോഡലുകൾ നിർമ്മിക്കുന്നതിൽ മെറ്റയ്ക്ക് ഒരു പ്രധാന നേട്ടം നൽകുന്നു. മാത്രമല്ല, ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ് പോലുള്ള എതിരാളികൾ എഐയുടെ അതിരുകൾ മറികടക്കുമ്പോൾ, മെറ്റയ്ക്കും വാങുമായുള്ള പങ്കാളിത്തം ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസിലേക്കുള്ള ഓട്ടത്തിൽ നേരിട്ട് മത്സരിക്കാൻ അതിനെ പ്രാപ്‍തമാക്കുന്നു.

മുന്നിൽ വലിയ വെല്ലുവിളികൾ

അതേസമയം അലക്സാണ്ടർ വാങ് കാര്യമായ വെല്ലുവിളികളും നേരിടുന്നു. മെറ്റയുടെ വിശാലമായ എഐ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നവീകരണത്തിനും ധാർമ്മിക ഉത്തരവാദിത്തത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്. 'സൂപ്പർ ഇന്റലിജൻസ്' സുരക്ഷ, സുതാര്യത, നിയന്ത്രണം എന്നിവയെക്കുറിച്ച് ഗുരുതരമായ ചില ചോദ്യങ്ങളും ഉയർത്തുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'